web analytics

ജയിലിലെ വേദിയിൽ തടവുപുള്ളികളുടെ രാംലീല നാടകം, പക്ഷേ അഭിനയം കുറച്ചു കൂടി പോയി; സീതാദേവിയെ തേടിയിറങ്ങിയ ‘വാനരസംഘം’ ഇതുവരെ തിരിച്ചു വന്നില്ലെന്ന് പോലീസ്

ഹരിദ്വാർ: ജയിലിൽ അരങ്ങേറിയ നാടകത്തിനിടെ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിലാണ് സംഭവം. രാംലീല എന്ന നാടകത്തിലെ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളാണ് മുങ്ങിയത്. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുകയാണ്.(Prisoners Escape Haridwar Jail Ramleela Dressed as Monkeys Searching for Sita)

കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഉത്തരാഖണ്ഡ് റൂർക്കെ സ്വദേശിയായ പങ്കജ്, തട്ടിക്കൊണ്ടുപോകൽ കേസിലെ വിചാരണ തടവുകാരൻ‍ യുപി ഗോണ്ട സ്വദേശി രാജ്കുമാർ എന്നിവരാണ് ജയിൽ ചാടിയത്. സീതയെ കണ്ടെത്താനെന്ന വ്യാജേനയാണ് പ്രതികൾ മുങ്ങിയത്. രാമലീലയ്ക്കിടെ ഇരുവരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി കാര്യമാക്കിയില്ല. എന്നാൽ നാടകം കഴിഞ്ഞിട്ടും ഇവർ മടങ്ങിയെത്താതായതോടെയാണ് പൊലീസിന് അബദ്ധം മനസ്സിലായത്.

സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. സീനിയർ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര സിങ് ഡോവൽ, ജില്ലാ മജിസ്‌ട്രേറ്റ് കമേന്ദ്ര സിങ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ശനിയാഴ്ച ജയിലിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചു. കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് സംഘത്തെയും ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

Related Articles

Popular Categories

spot_imgspot_img