ന്യൂഡൽഹി: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലാണ് മോദി ആശംസകള്‍ അറിയിച്ചത്. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവുമുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.(Prime Minister’s onam wishes)
‘ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു’- മോദിയുടെ വാക്കുകള്‍.
മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകൾ നേർന്നു. മുണ്ടക്കൈ ദുരന്തം ഓർമ്മിപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർഥിച്ചുമാണ് മുഖ്യമന്ത്രി ഓണാശംസ അറിയിച്ചത്. ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവരും ഓണാശംസകൾ നേർന്നു.