പാലക്കാട്: കത്തുന്ന ചൂടിലും പാലക്കാടിനെ ജനസാഗരമാക്കി പ്രധാനമന്ത്രി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പാലക്കാട് എത്തിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പാലക്കാട് എത്തിയത്. രാവിലെ 10: 30 ഓടെ ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്‌സി കോളേജ് മൈതാനത്താണ് അദ്ദേഹം ഇറങ്ങിയത്. ഇത് ഒരാഴ്ചയിൽ രണ്ടാം തവണയാണ് മോദി കേരളത്തിൽ എത്തുന്നത്.
അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർത്ഥികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
അഞ്ചുവിളക്കു മുതൽ സുൽത്താൻപേട്ട വഴി ഹെഡ് പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററാണ് റോഡ്ഷോ. പൊതുസമ്മേളനം ഇല്ല. ശേഷം മേഴ്സി കോളജ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും. റോഡ്ഷോ നടക്കുന്ന പരിസരത്ത് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെജിയുടെ നേതൃത്വത്തിൽ 5000 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ നടപടിക്കുള്ളത്. എസ്പിജി ഡിഐജിയുടെ നേതൃത്വത്തിലും സംഘം ക്യാംപ് ചെയ്യുന്നു. ഇന്നലെ വൈകിട്ട് കോയമ്പത്തൂർ നഗരത്തിൽ രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തിയിരുന്നു.