സ്വപ്ന സുരേഷിന് അനധികൃത നിയമനം നൽകിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് കേന്ദ്ര സർക്കാർ വാരികോരി നൽകിയത് 156 കോടി രൂപയുടെ കൺസൾട്ടൻസി കരാറുകൾ. അഞ്ച് വർഷത്തിനിടെ കേന്ദ്ര സർക്കാർ നൽകിയ കൺസൾട്ടൻസി കരാറുകളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം.

ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിന്റെ പതിനാറ് മന്ത്രാലയങ്ങൾ വിവിധ ചെറു വകുപ്പുകൾ എന്നിവർ ചേർന്ന് അഞ്ച് വർഷത്തിനിടെ കൺസൾട്ടൻസി കരാറുകൾക്കായി ചിലവഴിച്ച് 500 കോടി രൂപ. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി നൽകിയ കൺസൾട്ടൻസി കരാറുകളെല്ലാം ലഭിച്ചിരിക്കുന്നത് അഞ്ച് കമ്പനികൾക്ക്.വിവരാവകാശ ചട്ടം ഉപയോ​ഗിച്ച് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാരിന്റെ കൺസൾട്ടസി താൽപര്യം ചൂണ്ടികാട്ടുന്നത്. 2017 ഏപ്രിൽ മുതൽ 2022 ജൂൺ വരെ നൽകിയ കരാറുകളുടെ വിശദാംശങ്ങളാണ് പിരശോധിച്ചത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അടക്കമുള്ളവർ പ്രതിയായ സ്വർണകടത്ത് കേസിൽ പരാമർശിക്കപ്പെട്ട പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനാണ് ഏറ്റവും കൂടുതൽ കരാറുകൾ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ നൽകിയിരിക്കുന്നത്. അഞ്ച് വർഷത്തിനിടെ 92 കരാറുകൾ കൂപ്പേഴ്സിന് ലഭിച്ചു. ഇത് വഴി 156 കോടി രൂപയാണ് കമ്പനി അക്കൗണ്ടിലെത്തിയത്.

ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കാനുദേശിയച്ച സ്പേസ് പാർക്ക് പദ്ധതിയുടെ കൺസൾട്ടറ്റായിരുന്നു കൂപ്പേഴ്സ്. ഇവരുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് അം​ഗമായിട്ടാണ് സ്വപ്ന സുരേഷ് ഐ.ടി വകുപ്പിലെത്തിയത്. ഈ നിയമനം നടത്താൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ സമർദം ചെലുത്തിയത് ശിവശങ്കരനാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

കൂപ്പേഴ്സ് കഴിഞ്ഞാൽ സർക്കാർ കൺസൾട്ടൻസികൾ ലഭിച്ച രണ്ടാമത്തെ കമ്പനി ജപ്പാൻ ആസ്ഥാനമായ ദലോട്ടി ടച്ചേ തോഹ്മത്സു ലിമിറ്റഡാണ്. 59 പദ്ധതികളിലെ കൺസൾട്ടൻസി നിർവഹിച്ചതിലൂടെ 130.13 കോടി ജപ്പാൻ കമ്പനി നേടിയെടുത്തു. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ അക്കൗണ്ടിങ്ങ് കമ്പനിയായി അറിയപ്പെടുന്ന ലണ്ടൻ ആസ്ഥാനമായ കെ.പി.എം.ജിയ്ക്ക് 68.46 കോടി മൂല്യം വരുന്ന 66 കരാറുകളും, ഏണസ്റ്റ് ആൻഡ് യം​ങ്ങ് കമ്പനിയ്ക്ക് 88.05 കോടി മൂല്യം വരുന്ന 87 കരാറുകളും അഞ്ച് വർഷത്തിനിടെ ലഭിച്ചു. അമേരിക്കൻ കമ്പനിയായ മക്കെൻസിയ്ക്ക് ലഭിച്ചത് മൂന്ന് കരാറുകൾ. അക്കൗണ്ടിലെത്തിയതാകട്ടെ 50.09 കോടി രൂപ.

കരാറുകൾ നൽകിയ 16 വകുപ്പുകളുടേയും അവരുടെ കീഴിൽ വരുന്ന ഓർ​ഗനൈസേഷനുകളുടേയും പേരുകൾ ഇ​​ഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയം, ​ഗ്രാമീണ വികസനമന്ത്രാലയം , ഭരണപരിഷ്കാര വകുപ്പ്, വ്യവസായ വികസന വകുപ്പ്,കൽക്കരി, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യ കുടുംബക്ഷേമം, നൈപുണ്യ വികസനവും സംരംഭകത്വവും, പ്രതിരോധം, സിവിൽ ഏവിയേഷൻ, പാരമ്പര്യേതര ഊർജ്ജ വിഭവങ്ങൾ,റോഡ് ഗതാഗതം,വ്യവസായ വകുപ്പ്, കൽക്കരി, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യ കുടുംബക്ഷേമം. നൈപുണ്യ വികസനവും സംരംഭകത്വവും, പ്രതിരോധം, സിവിൽ ഏവിയേഷൻ, ഗതാഗതം,പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, ടൂറിസം തുടങ്ങിയ മേഖലകളിലാണ് കൺസൾട്ടൻസികൾ പ്രധാനമായും നൽകിയിരിക്കുന്നത്. പെട്രോളിയം മന്ത്രാലയം 170 കോടി രൂപ കൺസൾട്ടൻസിയ്ക്ക് മാത്രമായി ചിലവഴിച്ചപ്പോൾ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഓർ​ഗനൈസേഷനുകൾ ചിലവഴിച്ചതാകട്ടെ 166.41 കോടി രൂപ. 2015ൽ മെയ്ക്ക് ഇന്ത്യാ , ഡിജിറ്റൽ ഇന്ത്യ , സ്മാർട്ട് സിറ്റി , സ്വഛ് ഭാരത്, സ്കിൽ ഡവലപ്പ്മെന്റ് തുടങ്ങിയ പദ്ധതികൾക്കായി കൺസൾട്ടൻസിയെ നിയമിച്ചതായി നേരത്തെ തന്നെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷമുള്ള വർഷങ്ങളിൽ നൽകിയ കരാർ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്.

 

Read Also : കോളേജുകളെല്ലാം പൂട്ടാം. ഡി​ഗ്രി കോഴ്സുകൾ ആർക്കും വേണ്ട.സംസ്ഥാനത്ത് 200 വിദ്യാർത്ഥികളെ പോലും കിട്ടാത്ത കോളേജുകൾ ഏറെ. ഉന്നതവിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധി ചൂണ്ടികാട്ടി സർക്കാർ സമിതിയുടെ അന്വേഷണ റിപ്പോർട്ട്.

spot_imgspot_img
spot_imgspot_img

Latest news

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Other news

മാർച്ച് പകുതിയായതെ ഉള്ളു, എന്താ ചൂട്; അൾട്രാവയലറ്റ് കിരണങ്ങളും അപകടകരമായ തോതിൽ

തിരുവനന്തപുരം: മാർച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് കൊടും ചൂട്.കഴിഞ്ഞ വർഷം ഈ സമയത്ത്...

ഒരൊറ്റ സ്‌ഫോടനത്തിൽ രണ്ട് ഫ്‌ലാറ്റുകൾ നിലംപരിശാകും; കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി,...

ജീവനക്കാരുടെ പണിമുടക്ക്; ഈ തീയതികളില്‍ ബാങ്ക് തുറക്കില്ല

ന്യൂഡൽഹി: രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ബാങ്ക് ജീവനക്കാര്‍. മാര്‍ച്ച് 24, 25...

പാൻ്റിൻ്റെ പോക്കറ്റിൽ എംഡിഎംഎയും കഞ്ചാവും; യുവാവ് പിടിയിൽ

സുല്‍ത്താന്‍ബത്തേരി: കാറില്‍ എംഡിഎംഎയും കഞ്ചാവും കടത്തുന്നതിനിടെ പത്തനംതിട്ട സ്വദേശി പൊലീസ് പിടിയിൽ. മുല്ലശ്ശേരി...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!