web analytics

​ഗർഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്പിച്ച സംഭവം; വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ, പിടിയിലായത് മുംബൈ വിമാനത്താവളത്തില്‍ വെച്ച്

കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി പോലീസ്. നാദാപുരം കല്ലാച്ചിയില്‍ ഭാര്യയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്പിച്ച പ്രതിയാണ് പിടിയിലായത്. മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.(Pregnant wife attacked in kozhikode; Accused arrested)

ചിയ്യൂര്‍ താനമഠത്തില്‍ ഫൈസലിനെയാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയും രണ്ട് മാസം ഗര്‍ഭിണിയുമായ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംനയെ(27)യാണ് ഭർത്താവ് വീട്ടിൽ വെച്ച് ചിരവ കൊണ്ട് കുത്തിയത്. ഇടത് വയറിലും കൈക്കും പരിക്കേറ്റ ഷംന ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.

സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഷംനയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ ബെം​ഗളൂരു: കർണാടകയിൽ സർക്കാർ...

ശിശുദിനത്തിൽ വൈകിയെത്തിയതിന് 100 സിറ്റപ്പ് ശിക്ഷ; വസായിയിൽ ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം

ശിശുദിനത്തിൽ വൈകിയെത്തിയതിന് 100 സിറ്റപ്പ് ശിക്ഷ; വസായിയിൽ ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം...

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്...

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല തിരുവനന്തപുരം ∙ കോർപറേഷനിലെ മുട്ടട...

കൊടും വനത്തിലൂടെ 10 കിലോമീറ്റർ ; ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം

ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ...

Related Articles

Popular Categories

spot_imgspot_img