കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടും കാലാവസ്ഥയിൽ വന്ന മാറ്റങളും മൂലം യു.എ.ഇ.യിൽ ഉദര രോഗങ്ങൾ വർധിയ്ക്കുന്നു. ഛർദി, കഠിനമായ വയറുവേദന , വയറിളക്കം തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്ന കേസുകൾ വർധിച്ചു വരുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. വെള്ളം മലിനമായതോടെ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണമാകാമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനവും തണുപ്പിന്റെയും അന്തരീക്ഷത്തിലെ ജലാംശത്തിന്റെയും വർധനവ് കഫക്കെട്ടിനും തുടർന്ന് ന്യൂമോണിയ പോലെയുള്ള രോഗങ്ങളിലേയ്ക്കും നയിക്കുമെന്നും മുന്നറിയിപ്പുണ്ട്.