web analytics

‘ആ മുടിയും ഡ്രെസ്സുമൊക്കെ കണ്ടപ്പോഴേ തോന്നി, ചുമ്മാതല്ല കിളി പാറി നടന്നിരുന്നത്’; പ്രയാഗ മാർട്ടിനെതിരെ കമന്റുമായി ആളുകൾ, ‘ഹ,ഹ,ഹ,ഹു,ഹു…’ എന്ന് നടി

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തെന്ന വാർത്തയ്ക്ക് പിന്നാലെ നടി പ്രയാഗ മാർട്ടിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് ആളുകള്‍ മോശം കമന്റുമായി എത്തുന്നത്. അതേസമയം ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്.(prayaga martin faces cyber attack after name mentioned in omprakash drugs case)

‘ഹ,ഹ,ഹ,ഹു,ഹു…’ എന്നെഴുതിയ ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്റ്റോറിയായി ഇട്ടിരിക്കുന്നത്. ‘ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ’, ‘ഭാസിയും നീയും അകത്താകുമോ’, ‘ഹാപ്പി ജേര്‍ണി ടു ജയില്‍’ , ‘ഇനി പ്രകാശന്‍ പറക്കട്ടെ’, ‘ പ്രയാഗയുടെ മുടിയും ഡ്രസ്സിങ് സ്റ്റൈലും കണ്ടപ്പോ മുന്‍പേ ഡൗട്ട് തോന്നിയിരുന്നു’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകള്‍. നേരത്തെ ഹെയര്‍ സ്റ്റൈലിന്റേയും ഔട്ട്ഫിറ്റുകളുടേയും പേരിലും പ്രയാഗ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് ലഹരിക്കേസിൽ കൊച്ചിയിൽ നിന്നും പിടിയിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ ലഹരി പാർട്ടിയിൽ താരങ്ങളും പങ്കെടുത്തെന്ന വാർത്ത പുറത്തു വന്നത്. നടി പ്രയാഗ മാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവരുള്‍പ്പെടെ ഇരുപതോളം പേര്‍ ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img