ലൈംഗിക ആരോപണക്കേസിനെ തുടർന്ന് വിദേശത്തേക്ക് കടന്ന ജെഡിഎസ് നേതാവും ഹാസനിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ തിരികെ വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തത് വ്യാജ വിവരങ്ങൾ നൽകിയെന്ന് റിപ്പോർട്ട്.
ബംഗളൂരുവിലേക്ക് തിരികെ വരാൻ ബുക്ക് ചെയ്ത ലുഫ്താൻസ ടിക്കറ്റിൽ പ്രജ്വൽ സ്ത്രീ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല വ്യാജ വിലാസം ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ബുക്ക് ചെയ്തപ്പോൾ നൽകിയ നമ്പറുകൾ സ്വിച്ച്ഡ് ഓഫ് ആണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ബംഗളൂരുവിലെത്തി എസ്ഐടിക്ക് മുൻപാകെ കീഴടങ്ങുമെന്ന് പ്രജ്വൽ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നത്. ഇന്ന് ജർമ്മനിയിൽ നിന്ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനം വെള്ളിയാഴ്ച അർദ്ധരാത്രി 12.30ന് ബംഗളൂരുവിൽ എത്തും.
ശനിയാഴ്ച എസ്ഐടിക്ക് മുനപാകെ ഹാജരാകാമെന്നാണ് പ്രജ്വൽ നേരത്തെ അറിയിച്ചതെങ്ങിലും വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കാനാണ് എസ്ഐടിയുടെ നീക്കം.
Read More: ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണി; 18 ലക്ഷം തട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
Read More: ഇടിമിന്നലേറ്റ് ഏട്ട് പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം; സംഭവം കോഴിക്കോട്
Read More: 24 മണിക്കൂർ, 11 മില്യൺ കാഴ്ചക്കാർ; യൂട്യൂബിൽ വൻ ഹിറ്റായി ‘പുഷ്പ 2’വിലെ ‘സൂസേകി’ സോങ്