web analytics

ചൂട് സഹിക്കാൻ വയ്യ, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു; ഇന്നലെ ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ്. സര്‍വകാല റെക്കോര്‍ഡ്

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജും വർധിക്കുമെന്നാണ് ആശങ്ക.

ഉപയോഗം വര്‍ധിച്ചതോടെ ബോര്‍ഡിന്റെ ചെലവും വര്‍ധിച്ചു. പ്രതിദിനം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാകുന്നത് 9.5 കോടി രൂപയാണ്. ഈ മാസം ഇതുവരെ 256 കോടയിലധികം രൂപയാണ് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത്. വൈദ്യുതി ഉപയോഗം പരാമവധി നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.

പവര്‍ എക്‌സ്‌ചേഞ്ചില്‍ യൂണിറ്റിന് ശരാശരി 12 രൂപയാണ് വില. ഏപ്രില്‍ മാസമാകുന്നതോടെ വൈദ്യുതി വാങ്ങാനുള്ള അധികചെലവ് പ്രതിദിനം 20 കോടിയായി ഉയരും. ചൊവ്വാഴ്ച പുറത്തു നിന്നും എത്തിച്ചത് 90.16 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരം ആറിനും രാത്രി 11നും ഇടയില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഉപയോഗം കുറച്ചില്ലെങ്കില്‍ നിരക്ക് വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.

 

Read Also: ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവുചെടി: വില്ലൻ റേഞ്ച് ഓഫീസറോ ?

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

Other news

യാത്രക്കാരുടെ കഷ്ടകാലം തീരുന്നു! പാലക്കാട് – എറണാകുളം മെമു ഇനി ‘ലോക്കൽ’ അല്ല, ‘മെഗാ’ മെമു; ആശ്വാസവാർത്തയുമായി റെയിൽവേ

കൊച്ചി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ വിജയകരമായ...

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; സംഭവം പരവൂരിൽ

കൊല്ലം: കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ തിരകളിൽപ്പെട്ട് കാണാതായ...

അവസാന 19 പന്തിൽ അടിച്ചെടുത്തത് 70 റൺസ്; അയർലൻഡിന്റെ ‘അടി’ കണ്ട് കണ്ണുതള്ളി ഒമാൻ

അവസാന 19 പന്തിൽ അടിച്ചെടുത്തത് 70 റൺസ്; അയർലൻഡിന്റെ 'അടി' കണ്ട്...

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ ‘റിയൽ’ പ്രണയം, ഒടുവിൽ സെപ്റ്റിക് ടാങ്കിലെ ‘പെട്ടി’ക്കുള്ളിൽ

ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ 'റിയൽ' പ്രണയം, ഒടുവിൽ സെപ്റ്റിക് ടാങ്കിലെ 'പെട്ടി'ക്കുള്ളിൽ ഭോപ്പാൽ: ഭോപ്പാലിലെ...

Related Articles

Popular Categories

spot_imgspot_img