പാലക്കാട്: റോഡരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. പാലക്കാട് ഗവ.വിക്ടോറിയ കോളജിനു സമീപം പറക്കുന്നത്ത് വടക്കന്തറ മനയ്ക്കൽത്തൊടി സുധാകരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം നടന്നത്. ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയാണ് അപകടത്തിന് കാരണമായത്.ഭക്ഷണം വാങ്ങാൻ ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ റോഡരികിലെ കുഴിയിൽപ്പെട്ട് തെറിച്ചു വീഴുകയായിരുന്നു.
അപകടം സംഭവിച്ച ഉടൻ ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കുഴി, പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ചതാണെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also: അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ