web analytics

യൂറോയില്‍ റൊണാൾഡോയുടെ കണ്ണുനീര്‍; ഷൂട്ടൗട്ടില്‍ ഹീറോയായി കോസ്റ്റ,പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

ഫ്രാങ്ക്ഫർട്ട് (ജർമനി):യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു.Portugal beat Slovenia 3-0 in a penalty shootout

ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന വിഖ്യാത താരത്തെ വിമർശന മുനയിൽനിന്ന് രക്ഷിച്ചും പോർചുഗലിനെ അവസാന എട്ടിലേക്ക് കൈപിടിച്ചുയർത്തിയും ഡിയഗോ കോസ്റ്റയെന്ന കാവൽക്കാരന്റെ അതിശയ മെയ്‍വഴക്കമായിരുന്നു.

അധികസമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിന്റെ നൂൽപാലത്തിൽ വിധിയെഴുതിയ കളിയിൽ സ്ലോവേനിയയുടെ ചെറുത്തുനിൽപിനെ 3-0ത്തിന് മറികടന്ന പോർചുഗൽ യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ.

ടൈബ്രേക്കറിൽ എതിരാളികളെടുത്ത മൂന്നു കിക്കുകളും തട്ടിയകറ്റി കോസ്റ്റ കാഴ്ചവെച്ച വിസ്മയപ്രകടനം നായകൻ ക്രിസ്റ്റ്യാനോക്ക് നൽകിയത് അതിരറ്റ ആഹ്ലാദം.

ഗോൾശൂന്യമായ 90 മിനിറ്റിനുശേഷം കളി അധിക സമയത്തെത്തിയപ്പോൾ പോർചുഗലിന് ലഭിച്ച പെനാൽട്ടി കിക്ക് റൊണാൾഡോ പാഴാക്കിയിരുന്നു.

ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്ന് കിക്കുകളും തടുത്തിട്ട പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ് വിജയശില്‍പി. പോര്‍ച്ചുഗല്‍ മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.

എക്‌സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. 102ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

മല്‍സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ക്ക് ഷൂട്ടൗട്ടില്‍ ടീമിനെ രക്ഷിക്കാനായില്ല. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

120 മിനിറ്റ് കളിച്ചിട്ടും പോര്‍ച്ചുഗലിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന സ്ലൊവേനിയ പലപ്പോഴും വിജയത്തിനടുത്തെത്തിയിരുന്നു.

എക്‌സ്ട്രാ ടൈമില്‍ മല്‍സരത്തിലെ ഏറ്റവും മികച്ച അവസരം ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സ്ലൊവേനിയക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. കയറിയെത്തിയ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ് പോര്‍ച്ചുഗലിന്റെ ആയുസ് നീട്ടിയെടുത്തത്.

ഷൂട്ടൗട്ടില്‍ ക്രിസ്റ്റ്യാനോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.

മല്‍സരത്തിനിടെ പെനാല്‍റ്റിക്ക് പുറമേ ലഭിച്ച നിരവധി ഗോളവസരങ്ങളും ഫ്രീ കിക്കുകളും ക്രിസ്റ്റ്യാനോയ്ക്ക് മുതലാക്കാനായില്ല. ക്രിസ്റ്റ്യാനോയെ മധ്യത്തില്‍ അണിനിരത്തി വലതുവിങില്‍ ബ്രൂണോ ഫെര്‍ണാണ്ടസും ഇടതുവിങില്‍ റാഫേല്‍ ലിയാവോയും പറന്നുകളിക്കുന്നതായിരുന്നു മല്‍സരത്തിന്റെ തുടക്കത്തില്‍ കണ്ടത്.

മികച്ച ശാരീരിക ക്ഷമതയുള്ള റാഫേല്‍ ലിയാവോ നടത്തിയ അതിവേഗ നീക്കങ്ങള്‍ തടയാന്‍ സ്ലൊവേനിയന്‍ പ്രതിരോധനിര ഏറെ പണിപ്പെട്ടു. പലപ്പോഴും പരുക്കന്‍ അടവുകളിലൂടെയാണ് ലിയാവോയെ തടഞ്ഞുനിര്‍ത്തിയത്.

ലിയാവോയെ വീഴ്ത്തിയതിന് ബോക്‌സിന് തൊട്ടുപുറത്ത് തന്ത്രപ്രധാന ഏരിയയില്‍ ലഭിച്ച ഫ്രീ കിക്ക് ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. പന്ത് ബാറിന് തൊട്ട് മുകളിലൂടെ പറന്നു.

ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ രണ്ട് മികച്ച മുന്നേറ്റങ്ങള്‍ സ്ലൊവേനിയ നടത്തി. ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ 63% പന്ത് കൈവശം വച്ചു. അഞ്ചു തവണ ഗോള്‍പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും എല്ലാം ലക്ഷ്യം പിഴച്ചവയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പന്തുകള്‍ ഇരുഗോള്‍മുഖത്തും കയറിയിറങ്ങിയതോടെ മല്‍സരം ആവേശകരമായി. ബോക്‌സിന് തൊട്ടുപുറത്ത് മധ്യഭാഗത്ത് ലഭിച്ച ഫ്രീകിക്കില്‍ ക്രിസ്റ്റ്യോനോയുടെ കനത്ത ഷോട്ട് ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിച്ചു. 71ാം മിനിറ്റിലും സമാനമായി ഫ്രീ കിക്ക് ലഭിച്ചു. ഇത്തവണ ക്രിസ്റ്റ്യാനോയുടെ വലങ്കാല്‍ കിക്ക് ബാറിന് ഏറെ മുകളിലൂടെ പറന്നു.

88ാം മിനിറ്റില്‍ ഡിയോഗോ ജോട്ട നല്‍കിയ ത്രൂ പാസ് പിടിച്ചെടുത്ത് ക്രിസ്റ്റ്യാനോ നടത്തിയ മുന്നേറ്റം ഗോള്‍കീപ്പര്‍ തടഞ്ഞു. നിലംപറ്റെയുള്ള ഇടങ്കാല്‍ ഷോട്ട് ഗോള്‍കീപ്പറുടെ കൈകളില്‍ ഭദ്രമായി അവശേഷിച്ചതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമില്‍ പോര്‍ച്ചുഗല്‍ പെനാല്‍റ്റിയും സ്ലൊവേനിയ സുവര്‍ണാവസരവും പാഴാക്കിയതോടെയാണ് ഷൂട്ടൗട്ട്

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

തഴയപ്പെട്ടവനിൽ നിന്ന് ലോകകപ്പ് നായകനിലേക്ക്; ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച സഞ്ജു

തഴയപ്പെട്ടവനിൽ നിന്ന് ലോകകപ്പ് നായകനിലേക്ക്; ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച സഞ്ജു ലോകകപ്പിന് മുന്നോടിയായി...

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ നക്ഷത്രഫലം...

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img