web analytics

‘മെച്ചപ്പെട്ട ജീവിതം തേടി തങ്ങളുടെ രാജ്യത്തെത്തുന്ന കുടിയേറ്റക്കാരോട് സഹാനുഭൂതി കാട്ടണം’: ലിയോ മാർപാപ്പ

മെച്ചപ്പെട്ട ജീവിതം തേടി തങ്ങളുടെ രാജ്യത്തെത്തുന്ന കുടിയേറ്റക്കാരോട് സഹാനുഭൂതി കാട്ടണമെന്ന് ലിയോ മാർപാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിനും അഭിമാനത്തിനും വിലകൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനം, നീതി, മതസ്വാതന്ത്ര്യം എന്നിവയിലൂന്നിയായിരുന്നു മാർപാപ്പയുടെ പ്രസംഗം. ആയുധക്കച്ചവടം അവസാനിപ്പിക്കണമെന്നും പല തലങ്ങളിലുള്ള നയതന്ത്രബന്ധങ്ങളാണു വേണ്ടതെന്നും അഭിപ്രായപ്പെട്ടു. സ്വന്തം കുടുംബത്തിന്റെ കുടിയേറ്റ ചരിത്രം കൂടി പരാമർശിച്ചു നയതന്ത്രപ്രതിനിധികളോടാണ് മാർപാപ്പയുടെ ആഹ്വാനം.

70 അടി താഴ്ചയിലേക്കു വീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു..! അപകടം ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ

70 അടി താഴ്ചയിലേക്കു വീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ ശനിയാഴ്ച പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം മല കയറിയ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് അത്ഭുതകരമായി രക്ഷപെട്ടത്. കൈക്ക് പരുക്കേറ്റ സാംസണെ തൊടുപുഴയിലെത്തിച്ച് ചികിത്സ നൽകി.

മഴപെയ്തു നനഞ്ഞു കിടന്നിരുന്ന പാറയിൽ നിന്ന് ഇയാൾ തെന്നി വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി സാംസണെ താഴ്ചയിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.

നെടുമ്പാശേരിയിൽ 44.4 ലക്ഷത്തിന്റെ സൗദി റിയാലുമായി മൂവാറ്റുപുഴ സ്വദേശിനി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് വിദേശ കറൻസി പിടികൂടി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിനി ഗീതയെയാണ് കസ്റ്റംസ് പിടികൂടിയത്.

സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഗീത. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 44.4 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടിയത്. ചെക്ക്-ഇൻ ബാഗേജിനുള്ളിൽ അലൂമിനിയം പാളികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

പിഎഫ് തുക മാറി കൊടുക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; 31ന് വിരമിക്കാനിരിക്കെ ഹെഡ്മാസ്റ്റർ പിടിയിൽ

വടകര: അധ്യാപികയുടെ പിഎഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. കോഴിക്കോട് വടകരയിലാണ്‌ സംഭവം.

പാക്കയിൽ ജെബി സ്കൂൾ ഹെഡ്മാസ്റ്റർ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ ഇ.എം.രവീന്ദ്രൻ (56) ആണ് പിടിയിലായത്. സഹപ്രവർത്തകയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് രവീന്ദ്രൻ കൈക്കൂലിയായി വാങ്ങിയത്.

ഇന്നലെ വൈകിട്ട് ഏഴോടെ ലിങ്ക് റോഡ് ജംക്‌ഷനിൽ വെച്ചാണ് പരാതിക്കാരി തുക കൈമാറിയത്. പിഎഫ് അക്കൗണ്ടിൽ നിന്നു 3 ലക്ഷം രൂപ നോൺ‍ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിനായി അധ്യാപിക മാർച്ച് 28ന് ആണ് അപേക്ഷ നൽകിയത്.

പരാതിക്കാരിയായ അധ്യാപികയുടെ 2 മാസത്തെ ശമ്പളവും ഹെഡ്മാസ്റ്റർ തടഞ്ഞുവച്ചിരുന്നു. ഇയാളിൽനിന്നു 10,000 രൂപയും 90,000 രൂപയുടെ ചെക്കും വിജിലൻസ് കണ്ടെടുത്തു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസിൽ അറസ്റ്റിലാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

Other news

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ കായംകുളം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത...

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

Related Articles

Popular Categories

spot_imgspot_img