web analytics

മാർപാപ്പക്ക് ഓക്സിജൻ തെറാപ്പി തുടരുന്നു; ആരോ​ഗ്യനിലയിൽ പുരോ​ഗതി

വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയെന്ന് വത്തിക്കാൻ.

അതേസമയം, പോപ്പിന്റെ ഇരുശ്വാസകോശങ്ങളിലും അണുബാധയുണ്ടെന്നും അതിനാൽ അതീവജാഗ്രത തുടരുകയാണെന്നും വത്തിക്കാൻ പത്രകുറിപ്പിലൂടെ അറിയിച്ചു. മാർപാപ്പക്ക് ഓക്സിജൻ തെറാപ്പിയും തുടരുകയാണ്.

ചൊവ്വാഴ്ച രാത്രിയിൽ പോപ്പ് നന്നായി വിശ്രമിച്ചു. എന്നാൽ കുറച്ചുസമയം വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ശ്വസനം.

സാധാരണയിലും വൈകി രാവിലെ എട്ടിനാണ് മാർപാപ്പ ഉണർന്നത്. പകൽ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചെന്നും വത്തിക്കാന്റെ പത്രകുറിപ്പിൽ വിശദീകരിക്കുന്നു.

നോമ്പുകാല ശുശ്രൂഷകൾക്ക് നേതൃത്വം നൽകാനായി മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാളിനെ നിയോഗിച്ചതായി വത്തിക്കാൻ. ഇന്നലെ ക്ഷാരബുധൻ ശുശ്രൂഷകളിൽ അദ്ദേഹമായിരുന്നു കാർമികനായത്.

മാർപാപ്പ ഉൾപ്പെടെ വത്തിക്കാനിലെ പ്രമുഖർ പങ്കെടുക്കേണ്ടിയിരുന്ന നോമ്പുകാല ധ്യാനം ശനിയാഴ്ച തുടങ്ങും. ഫെബ്രുവരി 14ന് ആണ് 88 വയസ്സുള്ള മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം പത്തനംതിട്ട: ശബരിമലയിൽ ദേവനുമായി...

മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു കൊച്ചി: കേരള ഹൈക്കോടതിയിൽ മുൻ...

ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക്

ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക് രാജസ്ഥാൻ: ജയിൽ ചുവരുകൾക്കുള്ളിൽ...

മോശം പെരുമാറ്റം; തർക്കത്തിനൊടുവിൽ ‘ചുവപ്പ് കാര്‍ഡ്’ പിൻവലിച്ചു; പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്

മോശം പെരുമാറ്റം; തർക്കത്തിനൊടുവിൽ 'ചുവപ്പ് കാര്‍ഡ്' പിൻവലിച്ചു; പിവി സിന്ധു ക്വാര്‍ട്ടറില്‍...

ശനി ഉത്തൃട്ടാതിയിൽ…ഈ നക്ഷത്രക്കാരെ കനിഞ്ഞനു​ഗ്രഹിക്കും

ശനി ഉത്തൃട്ടാതിയിൽ…ഈ നക്ഷത്രക്കാരെ കനിഞ്ഞനു​ഗ്രഹിക്കും 2026 ജനുവരി 20 മുതൽ ശനി പൂരുരുട്ടാതി...

Related Articles

Popular Categories

spot_imgspot_img