ബ്രോങ്കൈറ്റിസ് ബാധിതനായ ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ചികിത്സ തുടരുന്നതിനും പരിശോധനകൾക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വത്തിക്കാനാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. 88 കാരനായ ഫ്രാൻസിസ് 2013 മുതൽ മാർപ്പാപ്പയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ ഇൻഫ്ലുവൻസയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ ബാധിച്ചു.