web analytics

‘പൊങ്കാല’ സിനിമയിലെ ക്ളൈമാക്സ് രംഗങ്ങൾ ചോർന്നു: സഹ സംവിധായകനെതിരെ പരാതി

‘പൊങ്കാല’ സിനിമയിലെ ക്ളൈമാക്സ് രംഗങ്ങൾ ചോർന്നു: സഹ സംവിധായകനെതിരെ പരാതി

കൊച്ചി: റിലീസിന് ഒരുങ്ങുന്ന ‘പൊങ്കാല’ എന്ന സിനിമയുടെ പ്രധാന രംഗങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സഹ സംവിധായകൻ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയുമായി സംവിധായകൻ. ക്ലൈമാക്സ് ഉൾപ്പെടെയുള്ള രംഗങ്ങൾ ചോർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ എ.ബി. ബിനിൽ സഹ സംവിധായൻ ഫൈസൽ ഷാക്കെതിരെ പരാതി നൽകിയത്.

ചിത്രം റിലീസിനൊരുങ്ങുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങൾ ചോർന്നത്. രണ്ടാഴ്ച മുമ്പ് സിനിമയിലെ രംഗങ്ങളടങ്ങിയ വിഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതായി കണ്ടതിനെ തുടർന്ന് സഹ സംവിധായകനെ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. പിന്നീട് ആവശ്യപ്പെട്ടപ്പോൾ വിഡിയോ നീക്കം ചെയ്തു എന്നാണ് സംവിധായകൻ പരാതിയിൽ പറയുന്നത്.

റിലീസിന് ഒരുങ്ങുന്ന മലയാളം സിനിമ ‘പൊങ്കാല’യുടെ പ്രധാന രംഗങ്ങൾ, ഉൾപ്പെടെ ക്ളൈമാക്സ് സീൻ, മൊബൈൽഫോണിൽ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്റെ ആരോപണത്തിൽ, സംവിധായകൻ എ.ബി. ബിനിൽ സഹ സംവിധായകനായ ഫൈസലിനെതിരെയാണ് പരാതി നൽകിയത്.

ശ്രീനാഥ് ഭാസി നായകനായി, ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമൻ, ഇന്ദ്രജിത്ത് ജഗജിത്ത്, സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവർ ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. വലിയ ബജറ്റിൽ ക്ലൈമാക്സ് ഫൈറ്റ് രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിലായത്ത് ബുദ്ധ, അയ്യപ്പനും കോശിയും, സുബ്രഹ്മണ്യപുരം എന്നീ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ ആയ രാജശേഖർ ആണ് ചിത്രത്തിലെ 12 ഓളം സംഘട്ടനങ്ങൾക്ക് നേതൃത്വം നൽകിയത്.

വിക്രമിന്റെ കങ്കുവ എന്ന ചിത്രത്തിൻറെ കൊറിയോഗ്രാഫർ വിജി സതീഷാണ് ചിത്രത്തിന് നൃത്ത ചുവടുകൾ നൽകുന്നത്. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ. ഡി ഒ പി. ജാക്സൺ ജോൺസൺ. സംഗീതം രഞ്ജിൻ രാജ്. ലക്ഷക്കണക്കിന് രൂപ ചെലവിട്ടു കൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ‘സേഫ് സോണി’ൽ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാർക്ക് പങ്കില്ല

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പങ്കില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല എന്നും എക്സൈസ് കമ്മീഷണർ അറിയിച്ചു.

നിലവിൽ ഇവർക്കെതിരെ തെളിവില്ല. വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അശോക് കുമാർ കൂട്ടിച്ചേർത്തു. എന്നാൽ ഷൈൻ മയക്കുമരുന്നിന് അടിമയാണ്. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു.

ചോദ്യം ചെയ്യലിന്റെ രണ്ടാം ഘട്ടത്തിൽ സിനിമ മേഖലയിൽ ഉൾപ്പെടെയുള്ള ഉള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിലുള്ള അന്വേഷണത്തിൽ എന്തെങ്കിലും സൂചന ലഭിച്ചാൽ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.

ചില സംശയങ്ങൾ തീർക്കാനാണ് വിളിച്ചുവരുത്തിയത്. കുറച്ച് കാര്യങ്ങളിൽ വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാൽ വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ പറഞ്ഞു.

ENGLISH SUMMARY:

“Key scenes including the climax of the upcoming Malayalam movie ‘Ponkala’ were leaked online by the assistant director. Director A.B. Binil files complaint over unauthorized social media sharing, raising concerns ahead of the film’s release.”

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

കാൻസറിനോട് പടവെട്ടി മംമ്ത

കാൻസറിനോട് പടവെട്ടി മംമ്ത മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഏറെക്കാലമായി ഇടംനേടിയ നടിയാണ് മംമ്ത...

ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ വെള്ളാപ്പള്ളി വേദിയിലേക്ക്

ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ വെള്ളാപ്പള്ളി വേദിയിലേക്ക് പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം...

വീടിനുസമീപം പുലിക്കുട്ടിയെ കണ്ടെത്തി

വീടിനുസമീപം പുലിക്കുട്ടിയെ കണ്ടെത്തി പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ പുലിക്കുട്ടിയെ...

ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജിന് പരിക്ക്

ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജിന് പരിക്ക് തൊടുപുഴ: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ...

തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രം ബഹുഭാര്യത്വം

തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രം ബഹുഭാര്യത്വം കൊച്ചി ∙ ഖുർആൻ്റെ സന്ദേശം തുല്യനീതി ഉറപ്പാക്കലാണ്,...

ഓണാഘോഷത്തിനിടെ ജൂനിയർ വിദ്യാർഥിക്ക് കുത്തേറ്റു

ഓണാഘോഷത്തിനിടെ ജൂനിയർ വിദ്യാർഥിക്ക് കുത്തേറ്റു കൊച്ചി: കൊച്ചിയിൽ സീനിയർ വിദ്യാർഥികളുമായുള്ള തർക്കത്തിനിടെ ജൂനിയർ...

Related Articles

Popular Categories

spot_imgspot_img