കണ്ണൂര്‍: കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ പിടികൂടി പോലീസ്. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് രാജേഷ് ആണ് പിടിയിലായത്.(Policewoman killed in Kannur, accused arrested)
ദിവ്യശ്രീയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഇയാള്‍ നേരെ പോയത് പുതിയതെരുവിലെ ബാറിലേക്കാണ്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ഇവിടെ നിന്ന് പിടികൂടുകയായിരുന്നു. കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്.
ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നാണ് കഴിയുന്നത്. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ദിവ്യശ്രീയെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും പരിക്കേറ്റു. ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.