web analytics

മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം തലകീഴായി മറിഞ്ഞു; രണ്ട് പോലീസുകാർക്ക് പരുക്ക്

കൊല്ലം: മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറി‌ഞ്ഞ് 2 പൊലീസുകാർക്ക് പരുക്ക്.

പത്തനാപുരം വാഴത്തോപ്പിലായിരുന്നു അപകടം നടന്നത്. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.

തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പോക്സോ കേസുകൾക്ക് മാത്രം പ്രത്യേക പോലീസ്; 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോക്സോ കേസുകൾ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും.

ഇനി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നത് ഈ പ്രത്യേക വിഭാഗമായിരിക്കും.

നാല് ഡിവൈഎസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തിൽ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്.

ഇതിനായി 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ തുടങ്ങും. എസ്.ഐ മാര്‍ക്കായിരിക്കും ഇത്തരംയൂണിറ്റിന്റെ ചുമതല.

2012-ലാണ് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) നിയമം സംസ്ഥാനത്ത് നിലവിൽ വന്നത്.

വ്യക്തി എന്ന നിലയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പ് നല്‍കുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കും.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സിപ്റ്റോ, ബിഗ് ബാസ്‌കറ്റ്…ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും ഡാർക്ക് സ്റ്റോറുകൾക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് 

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സിപ്റ്റോ, ബിഗ് ബാസ്‌കറ്റ്…ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും ഡാർക്ക് സ്റ്റോറുകൾക്കും...

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക നിർദേശം

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ...

ബിജെപിയെ ചിലയിടങ്ങളിൽ സിപിഎം സഹായിച്ചെന്ന് സിപിഐ

ബിജെപിയെ ചിലയിടങ്ങളിൽ സിപിഎം സഹായിച്ചെന്ന് സിപിഐ ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്...

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ ആരോഗ്യവകുപ്പ്; സ്പെഷ്യൽ ഓഫീസറെ നിയമിച്ചു

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ ആരോഗ്യവകുപ്പ്; സ്പെഷ്യൽ ഓഫീസറെ നിയമിച്ചു കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കാനിരിക്കുന്ന...

ബെഞ്ചും ബാറും ഒറ്റക്കെട്ടാണ്;കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി

ബെഞ്ചും ബാറും ഒറ്റക്കെട്ടാണ്;കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി കൊച്ചി:...

വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ വർക്കല: വർക്കല അകത്തുമുറി റെയിൽവേ...

Related Articles

Popular Categories

spot_imgspot_img