web analytics

ജയേഷ് പോക്സോ കേസിലും പ്രതി

ജയേഷ് പോക്സോ കേസിലും പ്രതി

പത്തനംതിട്ട: യുവാക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്‌സോ കേസിലും പ്രതിയെന്ന് പൊലീസ്. 2016ലാണ് പോക്‌സോ കേസിന് ആസ്പദമായ സംഭവം നടന്നത് എന്ന് പോലീസ് അറിയിച്ചു.

16കാരിക്കെതിരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത് എന്നാണ് വിവരം. ഇയാളുടെ പിൻകാല ചരിത്രം പരിശോധിച്ച് വരികയാണ് പൊലീസ്.

എന്നാൽ അന്വേഷണത്തോട് സഹകരിക്കാത്ത ജയേഷ് ഇതുവരെ ഫോണിന്റെ പാസ്സ്‌വേർഡ് പൊലീസിന് നൽകിയിട്ടില്ല. കസ്റ്റഡിയിലുള്ള മൊബൈൽ ഫോൺ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം.

ദമ്പതികൾ യുവാക്കളെ പീഡിപ്പിക്കാൻ ഉപയോ​ഗിച്ച ആയുധങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ അടിച്ച സ്റ്റാപ്ലറും കണ്ടെത്തിയിട്ടില്ല.

മൂന്നു തവണ പ്രതികളുമായി തെളിവെടുപ്പ് നടത്തിയിട്ടും ആയുധങ്ങളും സ്റ്റാപ്ലറും കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

ക്രൂരപീഡനം നടന്നത് പ്രതികളുടെ സ്വന്തം വീട് സ്ഥിതിചെയ്യുന്ന കോയിപ്രം സ്റ്റേഷൻ പരിധിയിലാണ്. അതിനാൽ കേസുകളിൽ ഒന്ന് കോയിപ്രം പൊലീസിന് കൈമാറി. ശാസ്ത്രീയ പരിശോധനകളും ഫൊറൻസിക് തെളിവുകളും ആശ്രയിച്ചാണ് പൊലീസ് കേസ് ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത്.

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ്

കോഴിക്കോട്: ബാലുശ്ശേരി കിനാലൂരിൽ രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായും ഷൂകളുമായും അവശനായ നിലയിൽ കണ്ടെത്തിയ ബിഹാർ സ്വദേശിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

കിനാലൂർ പാറതലക്കൽ ബാബുരാജിന്റെ വീട്ടുപരിസരത്ത് വീടിന് പിന്നിൽ കിടക്കുന്ന നിലയിലാണ് ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. രാവിലെ വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇയാളുടെ കൈവശം സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ഉണ്ടായിരുന്നതായും തലയിൽ നിന്ന് രക്തം ഒഴുകുന്നുണ്ടെന്നും വീട്ടുകാർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഉടൻ തന്നെ നാട്ടുകാർ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Summary: Police have confirmed that Jayesh, the accused in the case of brutally assaulting youths after luring them home, is also an accused in a POCSO case. According to officials, the POCSO-related incident took place back in 2016.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത ഗുവാഹത്തി: അസമിലും അയൽരാജ്യമായ ഭൂട്ടാനിലും വീണ്ടും...

ഈ ടെസ്റ്റ് പാസായാല്‍ റോഡ് സേഫ്റ്റി ക്ലാസിലിരിക്കേണ്ട, ചോദ്യത്തിന് 30 സെക്കൻഡിനുള്ളിൽ ഉത്തരം…ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ:

ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ്...

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത്

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത് കേരള പോലീസിൻ്റെ മുന്നറിയിപ്പ് പ്രകാരം, ‘മ്യൂൾ...

‘തു മാത്സാ കിനാരാഒക്ടോബർ 31 ന് റിലീസ് ചെയ്യും

കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിർമ്മാതാവ് ജോയ്സി പോൾ...

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ യുപിയിലാണ് നവജാത ശിശുവിനെ ജീവനോടെ...

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന്

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന് മിൽമ പാൽ വില...

Related Articles

Popular Categories

spot_imgspot_img