അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്തുന്ന സംഭവങ്ങൾ സാധാരണമാണ്. അപകടത്തിൽപ്പെട്ടവർ തിരിച്ചു വന്നതും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അപകടത്തിൽപ്പെട്ട മരിച്ചെന്നു കരുതിയ യുവതി ജീവനോടെ തിരിച്ചെത്തിയ വാർത്തയാണ് പുറത്തുവരുന്നത്. (police saved life of lady in Palakkad)
ഇതിന് കാരണക്കാരായത് പോലീസുകാരും. പാലക്കാട് വെള്ളറക്കാട് സ്വദേശിനിയായ 45 കാരി ഷാഹിദയ്ക്കാണ് പോലീസ് പുതുജീവൻ തിരികെ നൽകിയത്.
ആദൂർ പാടം റോഡിൽ കഴിഞ്ഞദിവസം പെട്രോളിങ് നടത്തുകയായിരുന്നു എസ്ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. ഇതിനിടെ ഇടറോഡിൽ നിന്നും സ്ത്രീയുടെ ഉറക്കെയുള്ള അലർച്ച കേട്ടു. സംഭവ സ്ഥലത്ത് ഞൊടിയിടയിൽ പാഞ്ഞെത്തിയ പോലീസ് കണ്ടത് സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ വെള്ളറക്കാട് സ്വദേശിനി ഷാഹിദയെയാണ്.
തലയിടിച്ച് വീണ യുവതി തലയിൽ നിന്ന് അമിതമായി രക്തം വാർന്ന അബോധാവസ്ഥയിൽ ആയിരുന്നു. അവിടെ കൂടിയിരുന്ന വരെ എല്ലാം തന്നെ യുവതി മരിച്ചു എന്നാണ് കരുതിയത്
നൊടിയിടയിൽ ഉണർന്ന് പ്രവർത്തിച്ച എസ് ഐ മഹേഷും സിവിൽ പോലീസ് ഓഫീസറും ഡ്രൈവറുമായ പ്രജീഷും ചേർന്ന് യുവതിയെ പോലീസ് ജീപ്പിൽ കയറ്റി. നാട്ടുകാരും സഹായത്തിന് എത്തി. മിന്നൽ വേഗത്തിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ യുവതിയെ എത്തിച്ചു. വീഴ്ചയിൽ തലക്കേറ്റ മുറിവ് ഗുരുതരം ആണെങ്കിലും യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.