ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ കേസ്
കണ്ണൂർ: സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പോലീസ് കേസെടുത്തു. എസ്എഫ്ഐ പഠിപ്പുമുടക്കിനിടെയാണ് അതിക്രമം നടന്നത്.
പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം.
രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പാചക പുരയിൽ വെച്ചാണ് സംഭവം. ഉച്ചഭക്ഷണം തയ്യാറായാൽ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞ് പ്രവർത്തകർ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്യുകയായിരുന്നു.
എസ്എഫ്ഐയുടെ സമരമായതിനാൽ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പറഞ്ഞ പ്രവർത്തകർ ഇതിനെ എതിർത്ത തൊഴിലാളിയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ പ്രവർത്തകർ വേവിക്കാൻ എടുത്ത അരി തട്ടിക്കളയുകയും ചെയ്തു.
സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പ്രവർത്തകരെ പോലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പുമുടക്കിയത്.
പോലീസിനെ തല്ലി എസ്.എഫ്.ഐ
കണ്ണൂർ: കേരള സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന എസ്എഫ്‌ഐ പ്രതിഷേധം അതിരുവിട്ടു. കേരള സർവകലാശാലയുടെ പ്രധാന കവാടം പൊളിച്ച് പ്രതിഷേധക്കാർ ഓഫീസിനുള്ളിൽ കയറുകയായിരുന്നു.
എന്നാൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതുമില്ല. ജനാല വഴി ഉൾപ്പെടെ പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ എത്തുകയായിരുന്നു. മണിക്കൂറുകളോളമാണ് എസ്എഫ്‌ഐക്കാർ കേരള സർവകാശാലക്കുള്ളിൽ പ്രതിഷേധിച്ചത്.
സെനറ്റ് ഹാളിലേക്കു കടന്നുകയറിയ പ്രതിഷേധക്കാർ വിസിയുടെ ചേംബറിന് സമീപം വരെ എത്തുകയായിരുന്നു.
പിന്നീട് ചേംബറിന് ഉള്ളിൽ കടക്കാനും ശ്രമമുണ്ടായി. വിസിയുടെ ചുമതലയുള്ള സിസ തോമസ് ഇന്നലെ ഓഫീസിൽ എത്തിയിരുന്നില്ല.
ആദ്യഘട്ടത്തിൽ നോക്കി നിന്ന പോലീസ് ഇത് കണ്ടതോടെയാണ് നടപടി തുടങ്ങിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.
ഇതിനിടെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാർക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എത്തിയതോടെ പ്രവർത്തകർക്ക് ആവേശം കൂടി. പിന്നീട് എസ്എഫ്ഐ നേതാക്കളുമായി ഗോവിന്ദൻ സംസാരിച്ചു.
ജനാധിപത്യപരമായി പ്രവർത്തിക്കാൻ വൈസ് ചാൻസലർ തയാറാകണം. ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ
കേരളത്തിലെ വിദ്യാർഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച ശേഷമാണ് എം.വി ഗോവിന്ദൻ മടങ്ങിയത്.
വിസിയുടെ ചുമതലയുള്ള സിസ തോമസിനെ സർവകലാശാലയുടെ പടികയറ്റില്ലെന്നാണ് എസ്എഫ്ഐയുടെ പ്രഖ്യാപനം.
ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ കേരളത്തിലെ വിദ്യാർഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ല. പാർട്ടിയുടെ പൂർണ പിന്തുണ സമരക്കാർക്കുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
വിസിയെ ഇനി സർവകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു. സംഘർഷസമയത്ത് വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് സർവകലാശാലയിൽ ഉണ്ടായിരുന്നില്ല.
അതിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡോ. സിസ തോമസ് ഡിജിപിക്ക് പരാതി നൽകി. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും ആണ് പരാതിയിൽ പറയുന്നത്.
Summary: Police have registered a case against a DYFI woman leader for allegedly assaulting a school cook during an SFI-led education boycott protest. The incident occurred amidst the ongoing student agitation.