പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി അര്‍ജുന്‍ ദാസിനെതിരെയാണ് കേസെടുത്തത്. മലയാലപ്പുഴ എസ്എച്ച്ഒ വി സി വിഷ്ണു കുമാറിനെയാണ് അര്‍ജുന്‍ ദാസ് ഭീഷണിപ്പെടുത്തിയത്. പ്രതി കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.
അര്‍ജുന്‍ ദാസിനും ഭാര്യയ്ക്കും എതിരെ മലയാലപ്പുഴ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. അസഭ്യവാക്കുകള്‍ ഉള്‍പ്പെടുത്തി അര്‍ജുന്‍ ദാസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ഇന്‍സ്‌പെക്ടറുടെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചായിരുന്നു കുറിപ്പ് ഇട്ടത്.
പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അര്‍ജുന്‍ ദാസ് ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പരിലേക്കും അയച്ചു. ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ് പോലീസിന്റെ നടപടി.
Read Also: യു.എ.ഇ യിൽ പണമിടപാടുകൾക്ക് ഇനി ദിർഹം വേണ്ട, ഇന്ത്യൻ രൂപ മതി !