ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ച് കേരള പൊലീസ്. കാഫിർ പ്രയോഗം അടങ്ങുന്ന സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിലാണ് നോട്ടീസ് അയച്ചത്. അമ്പാടി മുക്ക് സഖാക്കൾ, പോരാളി ഷാജി എന്നീ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. ഇത് രണ്ടാം തവണയാണ് പൊലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. (Police again sends notice to Facebook seeking information of admins)
അമ്പാടി മുക്ക് സഖാക്കൾ, പോരാളി ഷാജി ഈ പേജുകളിലായിരുന്നു കാഫിർ പ്രയോഗത്തിന്റെ വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. കാഫിർ സ്‌ക്രീൻ ഷോട്ട് നിർമ്മിച്ചത് ലീഗ് പ്രവർത്തകൻ ഖാസിം അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കേസിൽ സൈബർ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും.
കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പ്രതിചേര്‍ത്തിട്ടുണ്ട്. സിപിഐഎം നേതാവ് കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് മഹ്‌സര്‍ തയ്യാറാക്കിയിരുന്നു. കെ കെ ലതികയുടെ എഫ്ബി പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് പൊലീസിന്റെ വാദം. കേസില്‍ ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Read More: നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി; എസ്ഐയ്ക്ക് പരിക്ക്
Read More: നെയ്യാറ്റിൻകര എംഎസിടി കോടതി അലമാരയിൽ ഫയലുകൾക്കിടയിൽ താമസമാക്കി പറക്കും പാമ്പ് !