വേടനെ പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെതിരെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
യുവ വനിതാ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വേടനായി അന്വേഷണം നടത്തുന്നത്.
ബോൾഗാട്ടിയിൽ ഓളം ലൈവ്; വേടൻ വരില്ല; ടിക്കറ്റ് റീഫണ്ട് ചെയ്യാൻ സംഘാടകർ
കൊച്ചി: ബലാത്സംഗകേസിൽ പ്രതിയായതോടെ റാപ്പർ വേടൻ്റെ സംഗീത പരിപാടികൾ റദ്ദാക്കപ്പെടുന്ന സ്ഥിതിയായി.
കൊച്ചി ബോൾഗാട്ടിയിൽ മറ്റന്നാൾ നടക്കേണ്ടിയിരുന്ന പരിപാടി ഒഴിവാക്കുകയായിരുന്നു. അവിചാരിതമായ കാരണങ്ങളാൽ മറ്റൊരു തീയതിയിലേക്ക് മാറ്റിയെന്നാണ് സംഘാടകരായ ‘ഓളം ലൈവ്’ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.
തീയതി മാറ്റിയെന്ന് മാത്രമാണ് ഇപ്പോൾ അറിയിച്ചത് എങ്കിലും പരിപാടി എന്ന് നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. ടിക്കറ്റ് റീഫണ്ട് വേണ്ടവർക്ക് അത് നൽകുമെന്ന് ഇതിൽ അറിയിക്കുന്നുണ്ട്.
അല്ലാത്തവർക്ക് അടുത്ത തീയതിയിൽ ഇതേ ബുക്കിംഗ് തുടരും എന്നും സംഘാടകർ പറയുന്നു. ഈയാഴ്ച അവസാനത്തോടെ കൃത്യം വിവരങ്ങൾ അറിയിക്കുമെന്നും ‘ഓളംലൈവ്’ അനൗൺസ് ചെയ്തിട്ടുണ്ട്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇക്കഴിഞ്ഞ 31നാണ് തൃക്കാക്കര പോലീസ് വേടനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിനോട് വിശദീകരണം ചോദിച്ച് അത് മാറ്റിവെക്കുകയായിരുന്നു.
എന്നിട്ടും അറസ്റ്റിന് പോലീസ് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ല. ഒളിവിലാണെന്ന് മാധ്യമങ്ങൾക്ക് വിവരം നൽകി കൈകഴുകുകയായിരുന്നു.
എന്നാൽ മുൻകൂട്ടി അനൗൺസ് ചെയ്ത് നടത്തുന്ന പരിപാടിക്ക് പ്രതി എത്തിയിട്ട് അറസ്റ്റ് ചെയ്തില്ലെങ്കിൽ വൻ ബാധ്യതയാകുമെന്ന തിരിച്ചറിവിൽ പോലീസ് എത്തിയതോടെ സംഘാടകർക്കും മറ്റു വഴിയില്ലാതാവുകയായിരുന്നു.
പോലീസ് ഇത് അറിയിച്ചതോടെ ആണ് രാത്രി വൈകി പ്രഖ്യാപനം നടത്താൻ നിർബന്ധിതരായത്. വേടൻ്റെ കേസ് ഉണ്ടായത് മുതൽ പരിപാടി നടക്കുമോയെന്ന് പലരും സംശയം ഉന്നയിച്ചിരുന്നു.
Summary: Police have expanded the investigation against rapper Vedan in a rape case, focusing on other states. Reports indicate that Vedan, who went into hiding after the case was filed, is not currently in Kerala.