ഷമിയുടെ മുന്‍ ഭാര്യക്കെതിരെ വധശ്രമത്തിന് കേസ്

ഷമിയുടെ മുന്‍ ഭാര്യക്കെതിരെ വധശ്രമത്തിന് കേസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അയല്‍ക്കാരിയുടെ പരാതിയിലാണ് നടപടി.

ഹസിന്‍ ജഹാനും അയല്‍ക്കാരുമായുള്ള തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അയല്‍പക്കത്ത് താമസിക്കുന്ന സ്ത്രീകളുമായി ഹസീന്‍ ജഹാന്‍ രൂക്ഷമായി കലഹിക്കുന്നത് വിഡിയോയില്‍ നിന്ന് വ്യക്തമാണ്.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഹസിനും ആദ്യ വിവാഹത്തിലെ മകള്‍ ആര്‍ഷി ജഹാനും അയല്‍ക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം.

അനധികൃതമായി ഭൂമി കയ്യേറാന്‍ ഹസിന്‍ ശ്രമിച്ചുവെന്നാണ് അയൽക്കാരുടെ ആരോപണം. അയല്‍വാസികള്‍ എതിര്‍ത്തതോടെ തര്‍ക്കം രൂക്ഷമാവുകയും കടുത്ത വഴക്കിലേക്ക് കടക്കുകയും ചെയ്യുകയായിരുന്നു.

ഡാലിയ ഖാത്തൂണ്‍ എന്ന അയല്‍ക്കാരിയുടെ പരാതിയില്‍ ബിഎന്‍എസ് ആക്ട് പ്രകാരമാണ് ഹസിന്‍ ജഹാനെതിരെ വധശ്രമത്തിന് കേസെടുത്തത്. അനധികൃതമായി കയ്യേറ്റം ചെയ്ത സ്ഥലത്ത് ഹസീന്‍ നിര്‍മ്മാണ പ്രവര്‍ത്തികൾ നടത്തുന്നതിനെ തടയാന്‍ ശ്രമിച്ചതിന് മര്‍ദിച്ചുവെന്നാണ് അവരുടെ പരാതി.

പരാതിയിൽ ഹസീനു പുറമെ ഇവരുടെ ആദ്യ വിവാഹത്തിലെ മകളായ ആര്‍ഷി ജഹാനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ദീര്‍ഘകാലമായി ഹസീന്‍ നിയമപരമായും വ്യക്തിപരമായും തർക്കം തുടരുകയാണ്. വര്‍ഷങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്.

അടുത്തിടെ ഷമിയുടെ മുന്‍ ഭാര്യ ഹസീനും മകള്‍ ഇറയ്ക്കും ജീവനാംശമായി മാസം നാല് ലക്ഷം രൂപ ഷമി നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ടോയ്ലറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി

ഗാന്ധിന​ഗർ: ടോയ്ലറ്റിൽ നിന്നും വെർച്വൽ കോടതിയിൽ ഹാജരായ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി. സമദ് അബ്ദുൾ റഹ്മാൻ ഷാ എന്നയാൾക്കാണ് പിഴ ചുമത്തിയത്.

സമദിന്റെ പെരുമാറ്റത്തെ “അപമാനകരം” എന്ന് വിശേഷിപ്പിച്ച കോടതി സംഭവത്തിൽ ജയിൽ ശിക്ഷ പരിഗണനയിലുണ്ടെന്നും അഭിപ്രായപ്പെട്ടു.

ജസ്റ്റിസുമാരായ എ.എസ്. സുപേഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം ഉത്തരവിട്ടത്.

ജൂലൈ 22 ന് അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് കോടതി രജിസ്ട്രിയിൽ ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കാനാണ് ബെഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.

മുൻ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, ഇത്തരം സംഭവങ്ങൾ തടയുന്നതിൽ നിന്നും രജിസ്ട്രാർ (ഐടി) പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസമാണ് സമദ് അബ്ദുൾ റഹ്മാൻ ഷാ കോടതിയോട് അനാ​​​​ദരവ് കാണിക്കുന്ന ടോയ്ലറ്റിൽ നിന്നും വെർച്വൽ കോടതിയിൽ ഹാജരായത്.

ഒത്തുതീർപ്പിനെത്തുടർന്നുള്ള എഫ്‌ഐആർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വാദമായിരുന്നു കോടതിയിൽ നടന്നിരുന്നത്.

‘സമദ് ബാറ്ററി’ എന്ന പേരിലാണ് ഇയാൾ വെ‍ർച്വൽ കോടതിയിൽ ലോഗിൻ ചെയ്തിരുന്നത്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ധരിച്ച് ടോയ്ലറ്റ് സീറ്റിൽ ഇരുന്നു കൊണ്ട് കോടതി നടപടികളിൽ പങ്കെടുക്കുകയായിരുന്നു.

അവസാനം ടോയ്ലറ്റിൽ ഇരിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ ഇയാൾ തന്നെ കാണിക്കുകയും ചെയ്തു.

Summary: Indian cricketer Mohammed Shami’s ex-wife Hasin Jahan has been booked for attempted murder following a complaint by a neighbor. Police have initiated legal action based on the allegations.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ് കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍...

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം കൊച്ചി: ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ...

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

Related Articles

Popular Categories

spot_imgspot_img