web analytics

പോക്സോ കേസുകൾക്ക് മാത്രം പ്രത്യേക പോലീസ്; 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോക്സോ കേസുകൾ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും.

ഇനി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നത് ഈ പ്രത്യേക വിഭാഗമായിരിക്കും.

നാല് ഡിവൈഎസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തിൽ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്.

ഇതിനായി 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ തുടങ്ങും. എസ്.ഐ മാര്‍ക്കായിരിക്കും ഇത്തരംയൂണിറ്റിന്റെ ചുമതല.

2012-ലാണ് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) നിയമം സംസ്ഥാനത്ത് നിലവിൽ വന്നത്.

വ്യക്തി എന്ന നിലയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പ് നല്‍കുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കും.

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ പ്ലാൻ!

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

Related Articles

Popular Categories

spot_imgspot_img