പോക്സോ കേസ് പ്രതി സബ്ജയിലിൽ തൂങ്ങിമരിച്ച നിലയിൽ
തൊടുപുഴ: സബ്ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പീരുമേട് സബ്ജയിലിലാണ് സംഭവം.
കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാറാണ് മരിച്ചത്. പീരുമേട് സബ്ജയിലിലെ ശുചിമുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോക്സോ കേസിൽ കട്ടപ്പന സെഷൻസ് കോടതി റിമാൻഡ് ചെയ്ത പ്രതിയാണ് മരിച്ച കുമാർ. ഇയാളുടെ കേസിന്റെ വിസ്താരം അവസാന ഘട്ടത്തിലാണ്.
കേസിൽ വിധി വരാനിരിക്കെയാണ് കുമാർ ജീവനൊടുക്കിയത്. 2024 ഡിസംബറിൽ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഭാര്യയുടെ പരാതിയിലാണ് കുമാറിനെ കുമളി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് ജയിൽ ജീവനക്കാർ പറയുന്നു. സഹതടവുകാരോട് പ്രേതങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും കുമാർ സംസാരിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്.
വസ്ത്രം കഴുകുന്നതിനായി ഡ്യൂട്ടി ഓഫീസറോട് അനുവാദം വാങ്ങി ശുചി മുറിയിലേക്ക് പോയ കുമാർ തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുമാറിനെ തൂങ്ങി നിൽക്കുന്നതായി കണ്ടത്.
ജയിൽ ജീവനക്കാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൻ ജയിലിൽ എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. കുമാറിന്റെ മൃതദേഹം വിശദമായ പരിശോധനകൾക്കായി പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുള്ള പരിശോധനകൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റും.
പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് ജില്ലയിലെ നെല്ലിപ്പതിയിലെ കുഴിവിള വീട്ടിൽ 16 കാരിയായ പ്ലസ് ടു വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം നാട്ടുകാരെ നടുക്കി.
മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയെയാണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌കൂൾ വിട്ടു വീട്ടിലെത്തിയ ശേഷമായിരുന്നു സംഭവംഅഗളി ഗവ. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് ടു പഠനം നടത്തിവരികയായിരുന്ന അരുന്ധതി, ഇന്നലെ വൈകുന്നേരം സ്‌കൂൾ വിട്ടു വീട്ടിലെത്തുകയായിരുന്നു.
വീട്ടിലെത്തിയ ഉടൻ അവൾ ശുചിമുറിയിലേക്ക് പോയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകൂടാതെ വന്നില്ല. കുടുംബാംഗങ്ങൾ ആശങ്കപ്പെട്ട് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽഅരുന്ധതിയുടെ മൃതദേഹം അഗളി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർ നടപടികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണകാരണവുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.
Summary: A POCSO case accused was found hanging inside the sub-jail at Peerumedu









