ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയ സത്യപ്രതിജ്ഞ ശേഷം ആദ്യ വിദേശ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ വിദേശ പര്യടനം ഇറ്റലിയിലേക്കെന്നാണ് സൂചന. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിൽ നടക്കുന്ന ജി-സെവൻ ഉച്ചകോടിയിൽ ആയിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക എന്നാണ് റിപ്പോർട്ട്. (PM Modi To Visit Italy)
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഉക്രെയ്നിലെ രൂക്ഷമായ യുദ്ധവും ഗസ്സയിലെ സംഘർഷവും ചർച്ച ചെയ്തേക്കാം. ജൂൺ 13ന് ഇറ്റലിയിലേക്ക് പോകുമെന്നും 14ന് തിരിച്ചെത്തുമെന്നും പ്രധാനമന്ത്രി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ വിദേശ യാത്രയാണിത്. എന്നാൽ മോദിയുടെ ഇറ്റലി സന്ദർശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, തുടങ്ങിയ ഉന്നതതല പ്രതിനിധി സംഘവും മോദിയെ അനുഗമിക്കുമെന്നാണ് വിവരം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയടക്കം നിരവധി ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തിയേക്കും.
Read Also: പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Read Also: സൗന്ദര്യ ശസ്ത്രക്രിയ ചെയ്തവര്‍ പാസ്പോർട്ട് പുതുക്കണം; നിർദേശം നൽകി അധികൃതര്‍