web analytics

പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കാം; പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

മലപ്പുറം: പരീക്ഷയിൽ കോപ്പിയടിക്കാനുള്ള മാർഗ നിർദേശങ്ങൾ പങ്കുവെച്ച് പ്ലസ് ടു വിദ്യാർത്ഥി. മലപ്പുറം സ്വദശിയായ സിദ്ദീഖുൽ അക്ബർ എന്ന വിദ്യാർത്ഥിയുടെ വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചിരുന്നത്. യൂട്യൂബിലെ തൻ്റെ അക്കൗണ്ട് വഴിയാണ് വിദ്യാർത്ഥി വീഡിയോ പങ്കു വെച്ചത്.

എങ്ങനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം തുടങ്ങിയവയാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഇൻവിജിലേറ്ററെ എങ്ങനെ കബളിപ്പിക്കാം എന്നും പ്ലസ്ടു വിദ്യാർത്ഥി കൂടിയായ സിദ്ദീഖുൽ അക്ബർ വീഡിയോയിൽ വിശദീകരിക്കുന്നു. ഏഴ് ദിവസം മുൻപാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പി അടിച്ചെന്നും വീഡിയോയിൽ പറയുന്നുണ്ട്.

കൂടാതെ സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വിദ്യാർത്ഥി വീഡിയോയിലൂടെ വെളിപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഇന്ന് വീണ്ടും വീഡിയോ ലൈവിൽ യൂട്യൂബിൽ വന്ന വിദ്യാർത്ഥി വീഡിയോ ചെയ്തതിൽ ഖേദം ഇല്ലെന്നാണ് പറയുന്നത്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോൾ വിദ്യാർത്ഥികൾ എന്ത് ചെയ്യുമെന്നും അതുകൊണ്ടാണ് താൻ ഇത്തരത്തിൽ വീഡിയോ ചെയ്തതെന്നും കുട്ടി പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

Related Articles

Popular Categories

spot_imgspot_img