കൊലവിളി പ്രകടനത്തിൽ മാനസാന്തരം; മാപ്പു പറയാൻ തയ്യാറെന്ന് വിദ്യാർത്ഥി

പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം

പാലക്കാട്: ഫോൺ വാങ്ങി വെച്ചതിന് അദ്ധ്യാപകനോട് കൊലവിളി നടത്തിയ സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് വിദ്യാർത്ഥി. ഫോൺ വാങ്ങിവച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്നും ആണ് വിദ്യാർത്ഥി പറഞ്ഞത്. സംഭവത്തിൽ തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർത്ഥി ഇക്കാര്യം അറിയിച്ചത്.(Plus one student threatened teachers)

അതേ സ്‌കൂളിൽ തന്നെ തുടർന്ന് പഠിക്കാനുള്ള അവസരം നൽകാൻ ഇടപെടണമെന്നും വിദ്യാർത്ഥി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, അദ്ധ്യാപകരുടെ പരാതിയിൽ വിദ്യാർഥിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല പൊലീസ് അറിയിച്ചു. പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് അദ്ധ്യാപകർക്കുനേരെ പ്ലസ് വൺ വിദ്യാർത്ഥി കൊലവിളി നടത്തിയത്. പ്രധാന അദ്ധ്യാപകന്റെ മുറിയിലിരുന്നായിരുന്നു ഭീഷണി. സ്കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർത്ഥിയെ അധ്യാപകൻ പിടികൂടി. തുടർന്ന് ഫോൺ അധ്യാപകൻ, പ്രധാന അധ്യാപകൻറെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർത്ഥി പ്രധാന അധ്യാപകൻറെ മുറിയിൽ എത്തിയത്.

തനിക്ക് മൊബൈൽ തിരിച്ച് വേണമെന്നു പറഞ്ഞ വിദ്യാർത്ഥി അധ്യാപകരോട് കയർക്കുകയും. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥിയുടെ ഭീഷണി. പിന്നാലെ പുറത്ത് ഇറങ്ങിയാൽ കാണിച്ച് തരാമെന്നു ഭീഷണി ഭീഷണി മുഴക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാട്ട ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ മുൻ എം.എൽ.എ...

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ; ഇൻസ്റ്റഗ്രാം സുഹൃത്ത് എറണാകുളം സ്വദേശിയെ തേടി പോലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട്...

ലോകാരോഗ്യസംഘടനയില്‍ നിന്നും പാരിസ് ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറി: നടപടി കടുപ്പിച്ച് ട്രംപ്

ചുമതലയേറ്റതിന് പിന്നാലെ കടുത്ത ഉത്തരവുകളുമായി പുതിയ അമേരിക്കൻ പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ്....

കോവിഡ് 19, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

തിരുവനന്തപുരം: 2024 ൽ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍...

1/2025, ഈ വർഷത്തെ ആദ്യ വനിതാ ജയിൽ പുള്ളി, ജയിലിൽ ഒന്നാം നമ്പര്‍ അന്തേവാസിയായി ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺ രാജിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലെ...

Other news

കലാ രാജുവിനെതിരായ സിപിഎം അതിക്രമം ആദ്യ സംഭവമല്ല; വീണാ ജോർജ്ജിന്റെ മാതാവിനെയും സിപിഎം നേതാക്കൾ മർദ്ദിച്ചിട്ടുണ്ട്…

പത്തനംതിട്ട: കൂത്താട്ടുകുളം നഗരസഭയിലെ ഇടതു കൗൺസിലർ കലാ രാജുവിനെതിരായ സിപിഎം അതിക്രമം...

അ​രി ക​യ​റ്റി​വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു; സംഭവം വ​ട​ക്ക​ൻ പ​റ​വൂ​രിൽ

കൊ​ച്ചി: വ​ട​ക്ക​ൻ പ​റ​വൂ​ർ ലേ​ബ​ർ ക​വ​ല​ക്ക് സ​മീ​പം അ​രി ക​യ​റ്റി​വ​ന്ന ലോ​റി​ക്ക്...

പ്രഭാത നടത്തത്തിനിറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് മൂവാറ്റുപുഴ സ്വദേശി

പാലക്കാട്: രാവിലെ നടക്കാൻ ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്...

‘വേണ്ടവിധത്തില്‍ ചിന്തിച്ചില്ല’; ഇ.ഡിക്ക് പിഴ ചുമത്തി ബോംബെ ഹൈക്കോടതി

ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് ആണ് പിഴ ചുമത്തിയത് മുംബൈ: കേന്ദ്ര അന്വേഷണ...

രാജ്യത്ത് ഗില്ലിന്‍ ബാരെ സിൻഡ്രോം; രോഗം ബാധിച്ച രണ്ടുപേർ വെന്റിലേറ്ററിൽ

എട്ട് പേരെ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് മുംബൈ: രാജ്യത്ത് ഗില്ലിന്‍...
spot_img

Related Articles

Popular Categories

spot_imgspot_img