ആന്റി സോഷ്യൽ ഡിസോർഡർ; പുറത്ത് ഇറങ്ങിയാൽ കൊന്നുകളയുമെന്ന് അധ്യാപകർക്ക് നേരെ കൊലവിളി; പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു

പാലക്കാട്: അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു.

പാലക്കാട് ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകനോടായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയുടെ ഭീഷണി.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ തുടർനടപടികൾ അടുത്ത ദിവസം ചേരുന്ന പിടിഎ യോ​ഗത്തിൽ തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി അധ്യാരകന് നേരേ കൊലവിളി ഉയർത്തിയത്.

സ്കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർത്ഥിയെ അധ്യാപകൻ പിടിച്ചു.

ഫോൺ അധ്യാപകൻ, പ്രധാന അധ്യാപകൻറെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർത്ഥി പ്രധാന അധ്യാപകൻറെ മുറിയിൽ എത്തിയത്.

തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാർത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാർത്ഥി അധ്യാപകരോട് കയർത്തു.

ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥിയുടെ ഭീഷണി.

ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാർത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാൽ കാണിച്ച് തരാമെന്നായിരുന്നു വിദ്യാർത്ഥിയുടെ ഭീഷണി.

പുറത്ത് ഇറങ്ങിയാൽ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയുടെ ഭീഷണി.

സംഭവത്തിൽ തൃത്താല പൊലീസിൽ പരാതി നൽകുമെന്ന് അധ്യാപകർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള ആന്റി സോഷ്യൽ ഡിസോർഡർ കൗമാരക്കാരിൽ നിരന്തരം പൊലീസ് റിപ്പോർട്ട് ചെയ്യുന്നു സാഹചര്യമുണ്ടെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഷജേഷ് ഭാസ്‌കർ പ്രതികരിച്ചു.

റിഫോർമേഷൻ പ്രക്രിയയിലൂടെ കുട്ടികൾ അത് തിരുത്തുന്നുമുണ്ട്. പാരമ്പര്യമായ പ്രശ്‌നങ്ങൾ, സമപ്രായക്കാരായവരുടെ സ്വാധീനം, സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാമായിരിക്കാം ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”

spot_imgspot_img
spot_imgspot_img

Latest news

പാട്ട ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ മുൻ എം.എൽ.എ...

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ; ഇൻസ്റ്റഗ്രാം സുഹൃത്ത് എറണാകുളം സ്വദേശിയെ തേടി പോലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട്...

ലോകാരോഗ്യസംഘടനയില്‍ നിന്നും പാരിസ് ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറി: നടപടി കടുപ്പിച്ച് ട്രംപ്

ചുമതലയേറ്റതിന് പിന്നാലെ കടുത്ത ഉത്തരവുകളുമായി പുതിയ അമേരിക്കൻ പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ്....

കോവിഡ് 19, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

തിരുവനന്തപുരം: 2024 ൽ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍...

1/2025, ഈ വർഷത്തെ ആദ്യ വനിതാ ജയിൽ പുള്ളി, ജയിലിൽ ഒന്നാം നമ്പര്‍ അന്തേവാസിയായി ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺ രാജിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലെ...

Other news

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ട; മലപ്പുറം കുളപ്പുറത്ത് തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയിൽ കടത്തിയത് കുറച്ചൊന്നുമല്ല…..!

മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി.ചരക്ക്...

ഇന്ന് ചൂട്ടുപൊള്ളും, ജാഗ്രത വേണം; 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി...

ഗൂഗിള്‍ പ്ലേ ബില്ലിംഗ് വഴി നിയമ ലംഘനം; ഗൂഗിളിന് 100 കോടി രൂപ പിഴ !

ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ. ഗൂഗിള്‍ പ്ലേ...

ശരീരത്തിലെ നശിച്ചുതുടങ്ങിയ ഞരമ്പുകൾ പൂർണ്ണമായും തിരിച്ചു കൊണ്ടുവരാം…. ഇത് ഉപയോഗിച്ചാൽ മതി !

നശിച്ചു തുടങ്ങിയ ഞരമ്പുകളെ പൂർണ്ണമായും തിരികെ കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടത് ?...
spot_img

Related Articles

Popular Categories

spot_imgspot_img