കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. കോഴിക്കോട് നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല, താടിവടിച്ചില്ല തുടങ്ങിയ കാരണം പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാന്‍ എത്തിയ കുട്ടിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പരാതി പ്രകാരമാണ് നാദാപുരം പൊലീസ് കേസടുത്തത്.
പത്തനംതിട്ടയിൽ പൂജ സ്റ്റോറിൽ നിന്ന് എംഡിഎംഎ പിടികൂടി
പത്തനംതിട്ട: പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. പത്തനംതിട്ട പന്തളം കുരമ്പാലയിലുള്ള കടയിൽ നിന്നാണ് ലഹരി പിടികൂടിയത്. ജീവനക്കാരൻ അനി ആണ് നാല് ഗ്രാം എംഡിഎംഎയുമായി പോലീസ് കസ്റ്റഡിയിലെടുത്തത്.
തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് പിടിയിലായ അനി. രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഈ കടയും ജീവനക്കാരനും ഏറെ നാളായി നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.
കവറുകളിലാക്കിയാണ് പ്രതി എംഡിഎംഎ വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും എംഡിഎംഎ എത്തിച്ച് നല്‍കുന്നവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തി വരുകയാണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.