web analytics

1000 ബാർ നൽകി, കുട്ടികള്‍ക്ക് സീറ്റ് നൽകിയില്ല; പ്ലസ് വൺ പ്രതിസന്ധിയിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ തർക്കം. മലബാറിൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.(Plus one seat issue discussed in niyamasabha)

അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണപ്രതിപക്ഷ എംഎൽഎമാർ തമ്മിൽ വാക്പോര് നടന്നു. എട്ട് കൊല്ലത്തിനിടയിൽ 1000 ബാർ നൽകി, സർക്കാർ കുട്ടികൾക്ക് പഠിക്കാൻ സീറ്റ് നൽകിയില്ല എന്ന് എൻ ഷംസുദ്ദീൻ എംഎൽഎ വിമർശിച്ചു.

നിയമസഭയിൽ നടന്ന ചർച്ചയിൽ പറഞ്ഞത്

മലബാറിൽ എസ്എസ്എൽസി ജയിച്ച വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിൽ പറഞ്ഞു. മൂന്നാംഘട്ട അലോട്ട്മെൻ്റിന് ശേഷം കുറവുണ്ടെങ്കിൽ പരിഹരിക്കാം. ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. എല്ലാം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി കേട്ടത്. കോഴിക്കോട് ജില്ലയിൽ 8208 പ്ലസ് വൺ അധിക സീറ്റുകൾ ഉണ്ടാകും.

പാലക്കാട് ജില്ലയിൽ 2206 സീറ്റുകളും കണ്ണൂർ ജില്ലയിൽ അഞ്ചായിരത്തിലേറെ സീറ്റുകളും ബാക്കി വരും. മലപ്പുറം ജില്ലയിൽ 74840 പ്ലസ് വൺ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. മലപ്പുറത്ത് അൺ എയ്ഡഡ്, വിഎച്ച്എസ്ഇ, പോളി സീറ്റുകൾ കൂട്ടിയാൽ ഉപരിപഠനത്തിന് സീറ്റുകൾ ധാരാളമാണ്. മലബാർ മേഖലയിലാണ് കൂടുതൽ താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. മലപ്പുറത്ത് സീറ്റ് ക്ഷാമം ഇല്ലെന്നും വിദ്യാഭ്യാസമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ മന്ത്രി പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് എംഎൽഎ എൻ ഷംസുദ്ദീൻ തിരിച്ചടിച്ചു. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുകയാണ്. മുഴുവൻ പ്ലസ് വൺ സീറ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പോലും ആദ്യ അലോട്ട്മെൻറ് സീറ്റ് ലഭിച്ചിട്ടില്ലെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. ഇതോടെ നിയമസഭയിൽ ഭരണപക്ഷ ബഹളം ആരംഭിച്ചു. വസ്തുതകൾ പറയുമ്പോൾ കുരയ്ക്കുന്നതെന്തെന്ന ഷംസുദീന്റെ പരാമർശവും പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഷംസുദ്ദീൻ പരാമർശം പിൻവലിച്ചു.

അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷം ബഹളം വെച്ചപ്പോൾ ആയിരുന്നു ഷംസുദ്ദീൻ വിവാദ പരാമർശം നടത്തിയത്. ഷംസുദ്ദീന്റെ വിവാദ പരാമർശം രേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. മലബാറിൽ അരലക്ഷത്തോളം വിദ്യാർഥികൾക്ക് തുടർ പഠനത്തിന് സീറ്റില്ലെന്ന് ഷംസുദ്ദീൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

Related Articles

Popular Categories

spot_imgspot_img