തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. എഴ് ദിവസത്തിനകം റിപ്പോർട്ട് നല്‍കണം.(plus one seat crisis national child rights commission took the case)
പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കേരളത്തില്‍ വിദ്യാര്‍ത്ഥി ജിവനൊടുക്കിയതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ നടപടി. അതേസമയം മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ ഇന്നും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്. തലസ്ഥാനത്ത് ആയിരത്തോളം യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളി ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. മലപ്പുറത്തടക്കം പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read Also: ബേക്കറിയിൽ നിന്ന് ജ്യൂസ് കഴിച്ചവർക്ക് മഞ്ഞപിത്തം; ഒരാളുടെ നില ഗുരുതരം
Read Also: നേത്രാവതി കൊടുമുടി ട്രെക്കിങിന് ഇനി കടമ്പകളേറെ; കര്‍ണാടക സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ