web analytics

കണ്ണീരുമാത്രം ബാക്കി: പൈനാപ്പിൾ കർഷകർക്ക് പണി കൊടുത്ത് വേനൽമഴയും..!

വേനൽമഴ എത്തിയതോടെ കേരളത്തിൽ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. പൈനാപ്പിൾ ഗ്രോവേഴ്സ‌് അസോ സിയേഷന്റെ കണക്കുകൾ പ്രകാരം 20 ദിവസംകൊണ്ട് പൈനാപ്പിൾ പഴത്തിനും പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും കിലോയ്ക്ക് 26 രൂപയാണ് കുറഞ്ഞത്.

നിലവിൽ പഴത്തിന് 27 രൂപയും പച്ചയ്ക്ക് 24 രൂപയും സ്പെ ഷ്യൽ പച്ചയ്ക്ക് 26 രൂപയുമാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ പൈനാപ്പിൾ പഴം, പച്ച, സ്പെഷ്യൽ പച്ച എന്നിവയ്ക്ക് യഥാക്രമം 24 രൂപ, 24 രൂപ, 26 രൂപ നിരക്കിലായിരുന്നു വ്യാപാരം.

കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കുറഞ്ഞനിരക്കിലാണ് ഇപ്പോഴത്തെ വില. പൈനാപ്പിൾ പഴത്തിന്റെ വില 2021-ലെ നിരക്കിലേക്ക് എത്തി. സാധാരണ ഏപ്രിൽ മാസത്തിൽ മികച്ച വില ലഭിക്കുന്നതാണ്.

ഒരവസരത്തിൽ പഴത്തിന്റെ വില 60 രൂപവരെ എത്തുമെന്ന പ്രതീ ക്ഷയെ തുടച്ചുമാറ്റിയത് വേനൽ മഴയാണ്. മഴ ശക്തമായത് ഉത്പാദനം ഉയർത്തി. കൂടാതെ, ചെലവും കുറഞ്ഞു. ഏതാണ്ട് 50 ശതമാനത്തോളം ഉത്പാദനം വർധിച്ചതായി കർഷകർ അറിയിച്ചു.

വരുംദിവസങ്ങളിലും വില കുറയുന്ന പ്രവണതയാണ് വിപണിയിൽ. 2021-ൽ പഴത്തിൻ്റെ വില 27 രൂപ വരെ എത്തിയിരുന്നു. പി ന്നീട് ഓരോവർഷവും വില ഉയർന്നുവരുകയാ
വിലകുറയുന്ന സാഹചര്യത്തിൽ ചില്ലറ വിപണിയിൽ പൈനാപ്പിളിന് ആവശ്യം കൂടിയിട്ടുണ്ട്.

കല്യാണ സീസണിലെ ല്ലാം പൈനാപ്പിളിന് ആവശ്യം കൂടുതലാണ്. കൂടാതെ പൈനാപ്പിളിൽനിന്നുള്ള വിവിധ മൂല്യവർധിത ഉത്പന്നങ്ങൾക്കായുള്ള സംഭരണത്തിന് പറ്റിയ സമയം കൂടിയാണിത്. വില കുറയുമ്പോൾ സാധാ രണ സംസ്കരണ യൂണിറ്റുകളിൽനിന്ന് അന്വേഷണങ്ങൾ വരാറുണ്ടെന്ന് കർഷ കരും വ്യാപാരികളും പറയുന്നു.

അധികം മഴ ലഭിക്കും മുൻപാണ് ഇവർ സംഭരിക്കു ന്നത്. സംഭരണം ഉയർന്നാൽ ഒരു പരിധി വരെ കർഷകർക്ക് നഷ്ടം കുറയും. കഴിഞ്ഞവർഷം കിലോയ്ക്ക് വില 65 രൂ പയ്ക്കുമുകളിൽ എത്തിയിരുന്നു. ഇത്തവണ വില ഉയരുമെന്ന പ്രതീക്ഷയിൽ കൂടുതൽപേർ പെനാപ്പിൾ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.

ബസിനെ മറികടക്കവെ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു: ബസിനടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ ബൈക്ക് യാത്രികൻ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു.

അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്. കൂടെയുണ്ടായിരുന്ന പോത്തുപാറ വേങ്ങവിളയിൽ ബൈജുവിനെ (32) പരിക്കുകളോടെ കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു ബൈക്ക് യാത്രികനായ കലഞ്ഞൂർ ഒന്നാംകുറ്റി മല്ലങ്കഴയിൽ ഷാജി ജോർജ്ജിനും പരിക്കേറ്റിട്ടുണ്ട്.ഇദ്ദേഹത്തെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഞ്ചപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്.

കൂടൽ ഭാഗത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ അതേ ഭാഗത്ത് നിന്ന് തന്നെ വന്ന ബൈക്ക് മറി കടക്കുമ്പോഴാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്.കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അനീഷ് മരിച്ചത്.അനീഷിന്റെ അമ്മ -സുധ. ഭാര്യ – മാനസ.മകൾ -അമേയ.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img