കൊച്ചി: പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെ തുടർന്ന് യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. മലേഷ്യയിലേക്കുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. ശനിയാഴ്ച രാത്രി 11 നുള്ള മലിന്‍ഡോ വിമാനത്തിലാണ് സംഭവം.(pilot’s working hours are over; 140 passengers stuck at Nedumbassery airport)
ഇനി മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് 5 ന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടു പോകാൻ കഴിയുകയുള്ളൂ. ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. നിലവിൽ കാലാവസ്ഥ പ്രതികൂലമാലതിനാല്‍ പല വിമാനങ്ങളും സമയം തെറ്റിയാണ് സര്‍വീസ് നടത്തുന്നത്.
ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താന്‍ മാത്രമാണ് അനുമതി. മലിന്‍ഡോ എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ അല്ലാതെ രണ്ടില്‍ കൂടുതല്‍ പൈലറ്റുമാര്‍ ക്യാംപ് ചെയ്യാറില്ല. ഇതുമൂലമാണ് പ്രതിസന്ധി നേരിട്ടത്.
സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണം; യുവാവിന് ദാരുണാന്ത്യം