കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയിൽ പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ (65), സുന്ദരൻ പുളിക്കുന്നത്ത് (62) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Pick up van rammed into shop)
ഇന്ന് രാവിലെ 9.40-ഓടെയായിരുന്നു അപകടം നടന്നത്. പൂവാറാന്തോട്ടിൽ നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്ന സ്ഥലമാണ് ഇത് . അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പായി ബസ് കടന്നുപോയതിനാൽ വൻ ദുരന്തം ഒഴിവായി.
Read Also: ആറാം ക്ലാസ്സു വരെ കുറയ്ക്കാം,അതിൽ കൂടുതൽ പറ്റില്ല; സ്കൂൾ പ്രവർത്തി ദിനങ്ങൾ കോടതി പറഞ്ഞതുപോലെ
Read Also: തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ അപ്രതീക്ഷിത ട്വിസ്റ്റ്; അരവിന്ദ് കെജ്‌രിവാൾ ജയിലിൽ തന്നെ