web analytics

ഫോട്ടോഗ്രാഫർമാർക്ക് താമസമൊരുക്കിയ മുറിയിൽ വധുവിന്റെ ബന്ധുക്കൾ ഇരുന്ന് മദ്യപിച്ചു; ചോദ്യം ചെയ്തപ്പോൾ മർദ്ദനം; 2 പേർക്ക് പരുക്ക്; കേസെടുത്ത് മൂന്നാർ പോലീസ്


ഇടുക്കി: വിവാഹത്തിനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വധുവിന്റെ ബന്ധുക്കളാണ് ഇവരെ മർദ്ദിച്ചത്.Photographers who came to the wedding were assaulted

യുവാക്കൾ സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം. മർദ്ദനമേറ്റ ഫോട്ടോഗ്രാഫർമാരുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു

മൂവാറ്റുപുഴ സ്വദേശി ജെറിൻ, വഴിത്തല സ്വദേശി നിതിൻ എന്നിവർക്കാണ് മർദമനമേറ്റത്. പരാതിയിൽ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരേയും മൂന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്.

വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ ദൃശ്യങ്ങൾ പകർത്താനായാണ് ഫോട്ടോഗ്രാഫർമാർ എത്തിയത്. മാങ്കുളത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഇവരെത്തിയത്. 

എന്നാൽ ഇവർക്ക് താമസമൊരുക്കിയ മുറിയിൽ വധുവിന്റെ ബന്ധുക്കൾ ഇരുന്ന് മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാൽ ഫോട്ടോഗ്രാഫർമാർ അസൗകര്യം അറിയിച്ചു. 

പിന്നാലെ ചടങ്ങുകൾ പകർത്തിയതിന് ശേഷം ഇക്കാര്യം വധുവിനെ അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫർമാർ പറയുന്നു. 

തുടർന്ന് ഫോട്ടോഗ്രാഫർമാർ ജോലി കഴിഞ്ഞ് മടങ്ങവേ കാർ തടഞ്ഞ് രണ്ടിടത്തുവെച്ച് അസഭ്യം പറയുകയും മർദിക്കുകയായിരുന്നു. 

നിതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരേയും മൂന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്.

ഫോട്ടോഗ്രാഫർമാർ വധുവിനോട് മോശമായി പെരുമാറിയെന്നാണ് മർദിച്ചവർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവർ മൂന്നാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. 

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

Related Articles

Popular Categories

spot_imgspot_img