ഇന്ത്യൻ സൈന്യത്തിലെ മികവുറ്റ നായ the best dog of the Indian Army ഫാന്റമിന് ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷനിടയിൽ വീരമൃത്യു. ജമ്മു കശ്മീരിലെ സുന്ദർബനി സെക്ടറിലെ ആസാനിനടുത്ത് തിങ്കളാഴ്ച ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കെ വെടിയേറ്റാണ് ജീവൻ നഷ്ടമായത്.
ജമ്മു കാശ്മീരിലെ സുന്ദർബനി സെക്ടറിലെ ആസാനിനടുത്ത് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതിന് ശേഷം ഒരു ഓപ്പറേഷനിൽ കുടുങ്ങിയ ഭീകരർ നടത്തിയ വെടിവെയ്പ്പിലായിരുന്നു ഫാന്റമിന് ജീവൻ നഷ്ടമായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വൈറ്റ് നൈറ്റ് കോർപ്സ് ആർമി നായയുടെ ചരമവാർത്ത അറിയിച്ചു.
സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് സൈന്യം തിരച്ചിൽ ആരംഭിച്ചിരുന്നു. ”നമ്മുടെ യഥാർത്ഥ നായകന്റെ പരമമായ ത്യാഗത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു-ഒരു ധീരനായ ഇന്ത്യൻ ആർമി ഡോഗ്, ഫാന്റം.” വൈറ്റ് നൈറ്റ് കോർപ്‌സ് എക്‌സിൽ എഴുതി. ”നമ്മുടെ സൈന്യം കുടുങ്ങിയ ഭീകരർക്കെതിരെ അടുക്കുമ്പോൾ, ഫാന്റത്തിന് നേരെ ശത്രുക്കൾ വെടിയുതിർത്തു. മാരകമായ പരിക്കുകൾ ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ ധൈര്യവും വിശ്വസ്തതയും അർപ്പണബോധവും ഒരിക്കലും മറക്കാനാവില്ല.” കൂട്ടിച്ചേർത്തു.
ബെൽജിയം മാലിനോയിസ് എന്ന നായ 2020 മെയ് 25 നാണ് ജനിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് മറ്റ് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി കരുതുന്നു. ബത്തലിലെ ജോഗ്വാൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ശിവസ്സൻ ക്ഷേത്രത്തിന് സമീപം രാവിലെ 7.25 ഓടെയാണ് പോലീസ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൂടുതൽ മരണങ്ങളൊന്നും ഇതുവരെ പോലീസ് റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യൻ ആർമിയുടെ ബിഎംപി-2 ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളും ഏറ്റുമുട്ടൽ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന് സമീപം നിരീക്ഷണം നടത്താനും വലയം ശക്തിപ്പെടുത്താനും സൈന്യം തങ്ങളുടെ നാല് ബിഎംപി-2 ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളും ഉപയോഗിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.









