തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്കു ചട്ടപ്രകാരമുള്ള ഹാജരുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെതിരെ നിവേദനം നൽകി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി. പ്രിൻസിപ്പലിനെ പദവിയില്‍നിന്നും നീക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും ആണ് നിവേദനം നല്‍കിയത്.(Petition against Maharajas College Principal)
ദീര്‍ഘനാളായി കോളജില്‍ ഹാജരാകാത്തതുകൊണ്ട് ആര്‍ഷോയെ കോളജില്‍നിന്നു പുറത്താക്കുന്നതായി മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പിതാവിന് നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഇതേ പ്രിൻസിപ്പൽ തന്നെ ആര്‍ഷോയ്ക്ക് പരീക്ഷ എഴുതാന്‍ മതിയായ ഹാജരുണ്ടെന്ന റിപ്പോര്‍ട്ട് എംജി സര്‍വകലാശാലയ്ക്കു നല്‍കി. അഞ്ചും ആറും സെമസ്റ്ററില്‍ ആര്‍ഷോയ്ക്ക് മിനിമം ഹാജരില്ലെന്നതിന്റെയും രേഖകള്‍ ഉണ്ടെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി പറഞ്ഞു.
എംജി സര്‍വകലാശാലയ്ക്ക് ആര്‍ഷോയുടെ വ്യാജ ഹാജര്‍ റിപ്പോര്‍ട്ട് നല്‍കി കബളിപ്പിച്ച പ്രിന്‍സിപ്പലിനെ പദവിയില്‍നിന്നു നീക്കണം. കോളജില്‍ ഹാജരാകാത്ത ആര്‍ഷോയെ നാലാം സെമസ്റ്റര്‍ മുതല്‍ കോളജില്‍നിന്ന് റോള്‍ ഔട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നും ആണ് നിവേദനത്തിലെ ആവശ്യം.
വയനാടിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധം ; 19 നു എല്‍.ഡി.എഫ്- യുഡിഎഫ് ഹർത്താൽ