web analytics

രാഹു കാലം കഴിയുംവരെ ഓഫീസിൽ കാലുകുത്തില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ; സംഭവം പെരുമ്പാവൂരിൽ

രാഹു കാലം കഴിയുംവരെ ഓഫീസിൽ കാലുകുത്തില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ; സംഭവം പെരുമ്പാവൂരിൽ

കൊച്ചി: രാഹുകാലം കഴിയാതെ നഗരസഭാ ഓഫീസിൽ കയറില്ലെന്ന നിലപാടെടുത്ത് പുതുതായി അധികാരമേൽപ്പിച്ച ചെയർപേഴ്സൺ. ഇതോടെ പെരുമ്പാവൂർ നഗരസഭയിൽ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും മുക്കാൽ മണിക്കൂറോളം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായി.

പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സണായി യുഡിഎഫിന്റെ കെ.എസ്. സംഗീത സത്യപ്രതിജ്ഞ ചെയ്തത് രാവിലെ 11.15ഓടെയായിരുന്നു.

എന്നാൽ 12 മണിക്ക് രാഹുകാലം കഴിയാതെ താൻ ഓഫീസിൽ പ്രവേശിക്കില്ലെന്ന കടുംപിടിത്ത നിലപാടാണ് തുടർന്ന് സംഗീത സ്വീകരിച്ചത്. ഇതോടെ നഗരസഭാ ഓഫീസിന് മുന്നിൽ ഉദ്യോഗസ്ഥരും ഒപ്പമെത്തിയ പാർട്ടി പ്രവർത്തകരും ഏറെ നേരം കാത്തുനിന്നു.

29 അംഗങ്ങളുള്ള പെരുമ്പാവൂർ നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 16 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിന് 11 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

രണ്ട് അംഗങ്ങളുള്ള എൻഡിഎ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. രാഹുകാലവുമായി ബന്ധപ്പെട്ട ചെയർപേഴ്സന്റെ നിലപാട് രാഷ്ട്രീയ രംഗത്തും സമൂഹമാധ്യമങ്ങളിലും ചർച്ചയായിരിക്കുകയാണ്.

English Summary

In Perumbavoor municipality, newly elected UDF chairperson K.S. Sangeetha refused to enter the municipal office until Rahu Kalam ended, despite having taken oath at 11:15 am. Her decision led to officials and party workers waiting for nearly 45 minutes at the office. The incident has sparked debate and discussion. In the 29-member council, the UDF secured 16 votes, LDF 11 votes, while the NDA abstained from the election.

perumbavoor-municipality-chairperson-rahu-kalam-controversy

perumbavoor municipality, ks sangeetha, rahu kalam, udf, local body election, kerala politics, municipal news

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക...

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് ‘വാക്കയിൽ അക്ബർ’ ഒടുവിൽ കുടുങ്ങി!

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് 'വാക്കയിൽ അക്ബർ'...

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ...

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ...

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img