web analytics

അകന്നവരെ അനുനയിപ്പിച്ചു; നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ പന്തളം നഗരസഭയുടെ ഭരണം ബിജെപി നിലനിർത്തി

കുറച്ചേറെ ദിവസങ്ങൾ നീണ്ടു നിന്ന നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ പന്തളം നഗരസഭയുടെ ഭരണം ബിജെപി നിലനിർത്തി. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് മുൻ ചെയർപേഴ്സണും, വൈസ് ചെയർപേഴ്സണും രാജിവെച്ചതിനെത്തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോണാണ് പുതിയ ന​ഗരസഭ ചെയർമാൻ.

33 അംഗ പന്തളം നഗരസഭയിൽ ബിജെപിക്ക് ആകെ 18 അംഗങ്ങൾ ആണുള്ളത്. എൽഡിഎഫിന് 9, യുഡിഎഫിന് 5 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന്റെ അംഗബലം. മൂന്ന് ബിജെപി അംഗങ്ങൾ പാർട്ടി നേതൃത്വവുമായി ഇടഞ്ഞതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ ഇതോടെ ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച നഗരസഭ അധ്യക്ഷയായിരുന്ന സുശീല സന്തോഷും ഉപാധ്യക്ഷയായിരുന്ന യു രമ്യയും രാജിവെക്കുകയായിരുന്നു.

പാർട്ടിയുമായി അകന്ന് നിന്ന മൂന്ന് ന​ഗരസഭ കൗൺസിലർമാരെയും അനുനയിപ്പിച്ചാണ് ബിജെപി ഭരണം നിലനിർത്തിയത്. മൂന്ന് പേരും അച്ചൻകുഞ്ഞിന് അനുകൂലമായാണ് വോട്ടു ചെയ്തത്. നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതലയുള്ള സി കൃഷ്ണകുമാർ കഴിഞ്ഞ രണ്ട് ദിവസമായി പന്തളത്ത് ക്യാമ്പ് ചെയ്താണ് കൗൺസിലർമാരെ അനുനയിപ്പിച്ചത്. പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത്‌ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

Related Articles

Popular Categories

spot_imgspot_img