ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നവരാണോ നിങ്ങൾ ? സൂക്ഷിക്കുക, അൽഷിമേഴ്‌സ് അരികെയുണ്ട് ! : പഠനം

ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ്. ജനിതകമായതും പാരിസ്ഥിതികവുമായ കാരണങ്ങളും ഉണ്ടെന്നു കരുതപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ യഥാർത്ഥ കാരണം ഇപ്പോളും വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഡിമെൻഷ്യ ഒരു ആഗോള പ്രശ്നമാണ്, ഇത് 55 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നു, അവരിൽ 60 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ താമസിക്കുന്നു. വരുന്ന 20 വർഷത്തിനുള്ളിൽ ഈ സംഖ്യ ഏകദേശം ഇരട്ടിയാകുമെന്നും 2030ൽ 82 ദശലക്ഷത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.

രോഗലക്ഷണങ്ങൾ

ഓർമക്കുറവ്
ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്,
സാധാരണ ചെയ്യാറുള്ള ദിനചര്യകൾ ചെയ്യാൻ പറ്റാതെ വരിക,
സ്ഥലകാല ബോധം നഷ്ട്ടപ്പെടുക ,
സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിയാതെ വരിക
ആലോചിച്ചു കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവുകൾ നഷ്ടപ്പെടുക
സാധനങ്ങൾ എവിടെങ്കിലും വെച്ച് മറക്കുക
ഒരു കാര്യത്തിലും താല്പര്യം ഇല്ലാതെ ആവുക. തുടങ്ങിയവയാണ്.

അൽഷിമേഴ്സ് രോഗവും സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 438 ആളുകളുടെ ഭക്ഷണ ശീലങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ബോണ്ട് സർവകലാശാലയിലെ ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാംസം, സോസേജുകൾ, ഹാം, പിസ്സ, ഹാംബർഗറുകൾ എന്നിവ സ്ഥിരമായി കഴിക്കുന്നവരിലാണ് പഠനം നടത്തിയത്. ഓറഞ്ച്, സ്‌ട്രോബെറി, അവോക്കാഡോ, കാപ്‌സിക്കം, കുക്കുമ്പർ, കാരറ്റ്, കാബേജ്, ചീര തുടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നവരേക്കാളും മേല്പറഞ്ഞവർക്ക് അൽഷിമേഴ്‌സ് സാധ്യത കൂടുന്നതായി പഠനം കണ്ടെത്തി.

“ജങ്ക് അല്ലെങ്കിൽ സംസ്‌കരിച്ച ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇലക്കറികൾ, ജൈവ ഭക്ഷണങ്ങൾ അല്ലെങ്കിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ് . ഇത്തരം ഭക്ഷണ ശീലങ്ങൾ തലച്ചോറിൻ്റെ ആരോഗ്യത്തെ ബാധിക്കുകയും രക്തക്കുഴലുകളുടെ പ്രശ്നങ്ങൾക്കും അമിതവണ്ണത്തിനും കാരണമാകുകയും ചെയ്യുന്നു, ഇത് അൽഷിമേഴ്‌സ് സുസാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നു”. ഗവേഷകർ പറയുന്നു.

Read Also: മരുഭൂമിയിലെ സ്വപ്‌നം ‘ സഞ്ചാരികൾക്കായി മരുഭൂമിയിലൂടെ ആഡംബര ട്രെയിൻ ഓടിയ്ക്കാൻ സൗദി

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

Related Articles

Popular Categories

spot_imgspot_img