web analytics

എത്തി, എത്തി ! ചെന്നൈ–നാഗർകോവിൽ വന്ദേഭാരതിന് ഗംഭീര വരവേൽപ്: വാദ്യമേളങ്ങളോടെയും പൂക്കൾ വിതറിയും സ്വീകരിച്ച് ജനങ്ങൾ

ചെന്നൈ എഗ്‌മൂർ–നാഗർകോവിൽ ജംക്‌ഷൻ വന്ദേഭാരത് ട്രെയിനിനു നാഗർകോവിലിൽ കിടിലൻ വരവേൽപ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.50ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട ട്രെയിനിന് വിഴുപ്പുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, കോവിൽപട്ടി, തിരുനെൽവേലി സ്റ്റേഷനുകളിൽ ഗംഭീര വരവേൽപാണ് ലഭിച്ചത്. നാഗർകോവിലിൽ എത്തി അൽപസമയത്തിനുള്ളിൽ ട്രെയിൻ ചെന്നൈയിലേക്ക് മടങ്ങി. People gave grant welcome to chennai- nagarcoil vandebharath.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. അറിയിച്ചതിലും ഒന്നര മണിക്കൂർ വൈകി രാത്രി 11ന് നാഗർകോവിലിൽ എത്തിയ ട്രെയിനിനു വാദ്യമേളങ്ങളുടെ അകമ്പടിയോടെയും പൂക്കൾ വിതറിയുമായിരുന്നു സ്വീകരണം.

വരവേൽപ് നൽകാൻ എത്തിയ കോൺഗ്രസ്–ബിജെപി പ്രവർത്തകർ തമ്മിൽ മത്സരിച്ചതും പരസ്പരം ഘോഷങ്ങൾ മുഴക്കിയതും നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു.

വിജയ്‌വസന്ത് എംപി, എംആർ ഗാന്ധി എംഎൽഎ, മേയർ ആർ.മഹേഷ്, തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് തപ്‌ളിയൽ, പൊൻരാധാകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇന്നു മുതൽ റഗുലർ സർവീസ് തുടങ്ങും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും.

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന്...

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

മുംബൈയിൽ ക്രൂരത: പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു; നില അതീവ ഗുരുതരം

പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു മുംബൈയെ നടുക്കിയ ക്രൂരമായ ഒരു ആക്രമണത്തിന്റെ...

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു; 65 വയസ്സുള്ള പിടിയാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംഘടനകൾ

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു ജയ്‌പുരിൽ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ദേഹമാസകലം...

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക്

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ സംവിധായകനും നടനുമായ...

Related Articles

Popular Categories

spot_imgspot_img