അടിയന്തിര സേവനത്തിനായി പോയ പോലീസ് വാഹനമിടിച്ച് ബർമിംഗ് ഹാമില്‍ കാൽനട യാത്രക്കാരൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് സമീപത്ത് സ്ഥാപനം നടത്തുന്ന യുകെ മലയാളിയായ യുവതി. സംഭവം നടന്നതിന് എതിർവശത്തുള്ള യാർഡ്‌ലി റോഡിൽ കേരള ആയുർവേദ ഹോളിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഇവർ. സംഭവം തന്നെ ഞെട്ടിച്ചതായും കടുത്ത ആശങ്ക ഉളവാക്കിയെന്നും യുവതി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബർമിംഗ്ഹാമിൽ അക്കോക്സ് ഗ്രീനിലെ ഫ്ലോറൻസ് റോഡിനോട് ചേർന്നുള്ള ജംഗ്ഷനു സമീപം യാർഡ്‌ലി റോഡിൽ ബുധനാഴ്ചയാണ് 40 കാരനായ ആൾ കൊല്ലപ്പെട്ടത്. വാർവിക് റോഡിൽ കത്തിയുമായി ഒരാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായുള്ള അടിയന്തിര സന്ദേശത്തെ തുടർന്ന് അവിടേയ്ക്ക് പോയ പോലീസ് വാഹനം ആണ് അപകടത്തിന് കാരണമായത്.
പാരാമെഡിക്കലുകൾ സംഭവം നടന്ന ഉടനെ സ്ഥലത്ത് എത്തിയെങ്കിലും അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വെസ്റ്റ് മിഡ് ലാൻഡ് ആംബുലൻസ് സർവീസ് പറഞ്ഞു. അപകടം നടന്ന സ്ഥലം നഗരത്തിന് ചുറ്റുമുള്ള ഒരു പ്രധാന റോഡാണ്.
അപകടം ഉണ്ടാക്കിയ വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സുരക്ഷിതരാണ്. അപകടം നടന്ന സമയത്ത് റോഡിൽ നല്ല തിരക്കായിരുന്നു എന്ന് ഒരു സമീപവാസി പറഞ്ഞു. കൂട്ടിയിടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (ഐഒപിസി) അറിയിച്ചു.
കൂടെ ജീവിക്കാൻ പ്രതിദിനം 5000 രൂപ, കുട്ടികൾ വേണ്ടെന്നു പറഞ്ഞ് ഉപദ്രവം: ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്
വിവാഹം കഴിഞ്ഞത് മുതൽ കുട്ടികള്‍ വേണ്ടന്ന് പറഞ്ഞ് ഭാര്യ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി യുവാവ്. ബെംഗളൂരുവിൽ ശ്രീകാന്ത് എന്ന യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തനിക്കൊപ്പം തുടരാന്‍ ഭാര്യ പ്രതിദിനം 5,000 രൂപ ആവശ്യപ്പെട്ടെന്നും ശരീരഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.
തന്റെ ജോലി സംബന്ധമായ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കിടെ ഭാര്യ ഉറക്കെ പാട്ടുവെച്ച് ഡാന്‍സ് കളിക്കുമായിരുന്നുവെന്നും ശ്രീകാന്ത് ആരോപിക്കുന്നു. 2022ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ പ്രശ്നങ്ങൾ ആരംഭിച്ചതായും ഭാര്യയ്ക്ക് തനിക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും ശ്രീകാന്ത് ആരോപിക്കുന്നു.
വര്‍ക്ക് ഫ്രം ഹോമിനിടെ ഭാര്യ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കുടുംബത്തിന്റെ പിന്തുണയോടെയാണ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്നും യുവാവ് ആരോപിക്കുന്നു. ഭാര്യ ആവശ്യമുന്നയിക്കുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങള്‍വഴി പുറത്തുവിട്ടു.