പി സി ജോർജും ജനപക്ഷവും ബിജെപിയിലേക്ക്. പാർട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോർജ് പറഞ്ഞു. ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയിൽ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം.കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി.
ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനമെടുക്കുമെന്നും പി സി ജോർജ് പറഞ്ഞു.മാത്രമല്ല പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ലെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.
അംഗത്വം എടുത്തുകൊണ്ട് തന്നെ ബിജെപിയിലേക്ക് ഔദ്യോഗികമായി എത്തണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ച തീരുമാനമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിക്കൊപ്പം തന്നെ ചേർന്നുനിൽക്കുകയായിരുന്നു പി സി ജോർജ്. പുതിയ തീരുമാനത്തോടെ ഈ നിലപാട് ഔദ്യോഗികമാകുമെന്ന് മാത്രം.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോർജ്.ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ജോർജിൻറെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.
Read Also : ‘കെ റെയില്‍ വരും കേട്ടോ എന്ന് പറയുന്നത് പോലെയല്ല, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും’: സുരേഷ് ഗോപി