കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ പി സി ജോർജിന്റെ ഭാവി എന്ത്? ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ജനപക്ഷത്തിന്റേയും പി. സി ജോർജിന്റേയും ബി.ജെ.പി പ്രവേശനം കേരള രാഷ്ട്രീയത്തിൽ ചർച്ചയായിരുന്നു. പത്തനംതിട്ടയിൽ ലോക്സഭ സ്ഥാനാർഥിയായി പി സി വരുമെന്ന് തുടക്കം മുതൽ ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ സ്ഥാനാർഥകളെ പ്രഖ്യാപിച്ചപ്പോൾ പിസിയുടെ പേര് ഉണ്ടായതുമില്ല. സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോളഅ അക്ഷാരാർഥത്തിൽ പത്തനംതിട്ടയിലെ ബി.ജെ.പി പ്രവർത്തകർ ഞെട്ടിയെന്നു പറയം. എന്നാൽ ബിജെപി പിസിയെ തഴഞ്ഞതല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തെരഞ്ഞെടുപ്പിന് ശേഷം പി.സിയെ കാത്തിരിക്കുന്നത് ബി.ജെ.പിയുടെ വലിയൊരു ചുമതലയാണെന്ന് ഡൽഹി കേന്ദ്രങ്ങൾ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പകരം പിസി പുതിയ പ്രസിഡന്റാകുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ദേശീയതലത്തിൽ ഇതു സംബന്ധിച്ച് ഏറെക്കുറെ തീരുമാനം ആയിട്ടുണ്ടെന്ന് ഡൽഹിവൃത്തങ്ങൾ പറയുന്നു. ബിജെപിയുടെ വളർച്ചക്ക് പിസിയുടെ നേതൃപാഠവം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ക്രൈസ്തവ സമുദായത്തിൽ നിന്നും കൂടുതൽ അംഗങ്ങളെ ബി.ജെ.പിയോട് അടുപ്പിക്കാനാകുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.