പേടിഎം ഓഹരി തകർന്നടിഞ്ഞു : നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

പേടിഎം പെയ്മെൻറ് ബാങ്കിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തകർന്നുതുടങ്ങിയ പേടിഎം ഓഹരിവില ഇന്ന് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. 10 ദിവസം കൊണ്ട് 26,000 കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. പലചരക്ക് കടകൾ അവരുടെ പേയ്‌മെന്റിനായി പേടിഎം ഉപയോഗിക്കുന്നത് നിർത്തിയതും ഓഹരികൾക്ക് തിരിച്ചടിയായി. മാത്രമല്ല, പേടിഎം വിഷയത്തിലുള്ള നിലപാട് മാറ്റാൻ റിസർവ് ബാങ്ക് വിസമ്മതിച്ചതും വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികളെ ഇത് ബാധിച്ചു.

പേടിഎം പേയ്മെൻറ് ബാങ്കിനെതിരെ എടുത്ത നടപടി പുന:പരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കിയതോടെ കമ്പനിയുടെ നില പരുങ്ങലിലാണ്. ഇതോടെ വിവിധ ബ്രോക്കറേജുകളും ഓഹരിയെ തരംതാഴ്ത്തി. ഓസ്ട്രേലിയ ആസ്ഥാനമായ ആഗോള സാമ്പത്തിക സ്ഥാപനമായ മക്വാരി പേടിഎമ്മിന്റെ റേറ്റിംഗ് ‘അണ്ടർപെർഫോം’ ആയി തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട് . പേടിഎമ്മിന് വിവിധ ഭാഗങ്ങളിൽ നിന്നായി വരുമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിൻറെ റിപ്പോർട്ട്.

പേടിഎം ഇടപാടുകാരെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് അനുബന്ധ മർച്ചന്റ് അക്കൗണ്ടിലേക്കോ മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് വിലയിരുത്തൽ.ഇതിനായി ആർബിഐ നിശ്ചയിച്ച സമയപരിധിയായ ഫെബ്രുവരി 29നുള്ളിൽ കെവൈസി വീണ്ടും ചെയ്യേണ്ടിവരും. റെഗുലേറ്ററി വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതുവരെ റീട്ടെയിൽ നിക്ഷേപകർ പേടിഎമ്മിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. 2023 ഡിസംബർ വരെ 3 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളും 7 ലക്ഷത്തിലധികം പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളും 3.52 കോടി യുപിഐ ക്യൂ ആർ കോഡുകളും 3.23 കോടി ഡെബിറ്റ് കാർഡുകളും പേടിഎം പേയ്മെന്റ് ബാങ്കിന് ഉണ്ട്.

Read Also : വയനാട് പടമലയിൽ കടുവയിറങ്ങി :സിസിടിവി ദൃശ്യങ്ങൾ പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

Related Articles

Popular Categories

spot_imgspot_img