web analytics

ഐറിഷ് ആശുപത്രികളിൽ കിടക്ക ഇല്ലാതെ രോഗികൾ

ഐറിഷ് ആശുപത്രികളിൽ കിടക്ക ഇല്ലാതെ രോഗികൾ

ഐറിഷ് ആശുപത്രികളിൽ കിടക്കയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 400 കടന്നതായി റിപ്പോർട്ട്. ഐറിഷ് മിഡ്‌വൈവ്‌സ് ആൻഡ് നഴ്‌സസ് ഓർഗനൈസേഷന്റെ (INMO) ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്.

ഏറ്റവും കൂടുതൽ ആളുകൾ കിടക്കകൾക്കായി കാത്തിരിക്കുന്ന ആശുപത്രി ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ്, 76 പേർ. അതേസമയം ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിൽ സമാനമായ അവസ്ഥയിൽ 31 രോഗികളുണ്ട്.

അത്യാഹിത വിഭാഗത്തിൽ 240 രോഗികളാണ് കാത്തിരിക്കുന്നത്. 160 പേർ ആശുപത്രികളിലെ മറ്റ് വാർഡുകളിൽ ഉണ്ട്.

23 പേർ അത്യാഹിത വിഭാഗത്തിലാണ്, 53 പേർ ആശുപത്രിയുടെ മറ്റ് വിഭാഗങ്ങളിലുമാണ്.ഗാൽവേയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ട്രോളിയിൽ 48 പേരുണ്ട്.

അത്യാഹിത വിഭാഗത്തിൽ 34 രോഗികളുണ്ട്.സ്ലിഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ട്രോളികളിൽ 30 പേരുണ്ട്, അതിൽ 18 പേർ അത്യാഹിത വിഭാഗത്തിലാണ്.

ഇറാൻ ചാനലിനുനേരെ ഇസ്രേയൽ ബോംബാക്രമണം.

ടെഹ്റാൻ: തത്സമയ വാർത്താ അവതരണത്തിനിടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ബോംബാക്രമണം നടത്തി ഇസ്രേയൽ. ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു.

ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല.

ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു. ബോംബ് വീണതിന് പിന്നാലെ വാർത്താ അവതാരക സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്.

ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം.

ഇതിന് പിന്നാലെ ഇസ്രയേലിലെ ചാനൽ എൻ12, ചാനൽ 14 എന്നിവക്ക് നേരെ ഇറാൻ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

ജാതി സെൻസസ് 2027ൽ

1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി സെൻസസ് നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന് മുന്നോടിയായുള്ള സെൻസസ് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തുമെന്നാണ് അറിയിപ്പ്.

2011ന് ശേഷം ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ സെൻസസ് നടത്തുന്നത്. 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് അറിയിച്ചു….Read More

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ.

എയര്‍ ഇന്ത്യയുടെ ജയ്പൂര്‍-ദുബൈ വിമാനത്തിൽ അഞ്ചു മണിക്കൂറിലേറെ എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിക്കാതെ വന്നതിനെക്കുറിച്ച് യാത്രക്കാരിൽ ഒരാൾ റെക്കോർഡ് ചെയ്തു പുറത്തുവിട്ട വീഡിയോ വൈറലായി.

അഹമ്മദാബാദിൽ തകർന്ന വിമാനത്തിൻ്റെ തൊട്ടുമുൻപത്തെ യാത്രയിൽ എസി പ്രവർത്തിച്ചിരുന്നില്ല എന്നും ഇത് എഞ്ചിൻ തകരാറിൻ്റെ സൂചനയാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു… Read More

ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്. പാലക്കാട് മംഗലംഡാം പൂതകോട് ആണ് സംഭവം.

മദ്യലഹരിയിലായിരുന്ന ഭർത്താവ് കുടുംബവഴക്കിനിടെ ഭാര്യയ്ക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഭർത്താവ് അറസ്റ്റിൽ.

പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്.

കാൽമുട്ടിന് പരിക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം...Read More

Summary: The number of people waiting for hospital beds in Irish hospitals has exceeded 400, according to the latest figures released by the Irish Nurses and Midwives Organisation (INMO).

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img