web analytics

ഇസ്രായേൽ സൈനികർ റെയ്‌ഡ്‌ നടത്തിയ ഗാസയിലെ ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ലഭിക്കാതെ മരിച്ച് രോഗികൾ; ഭീകര ദൃശ്യങ്ങൾ

ഇസ്രായേൽ അധികൃതർ റെയ്ഡ് നടത്തിയ ഗാസയിലെ ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ്റെ അഭാവം മൂലം അഞ്ച് രോഗികൾ വെള്ളിയാഴ്ച മരിച്ചതായി ഉപരോധിക്കപ്പെട്ട ഫലസ്തീൻ എൻക്ലേവിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ആശുപത്രിയുടെ ജനറേറ്ററുകൾ നിർത്തുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതായതും അവർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മറ്റ് ആറ് രോഗികളുടെയും തെക്കൻ നഗരമായ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിലെ ഒരു നഴ്സറിയിലെ മൂന്ന് കുട്ടികളുടെയും സ്ഥിതിയും സമാനമായ അവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു.

ആശുപത്രിയിലേക്ക് കടക്കാനൊരുങ്ങുന്ന ആർക്കു നേരെയും ഇസ്രായേലി സ്‌നൈപ്പർമാരും സൈനികരും വെടിയുതിർക്കുകയാണെന്നും രോഗികളും മെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഇപ്പോഴും ആശുപത്രി സമുച്ചയത്തിനുള്ളിൽ ഉണ്ടെന്നും തങ്ങളുടെ സുരക്ഷയെ ഭയന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ദൃക്‌സാക്ഷി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

അതേസമയം, ഹമാസ് തങ്ങളുടെ ആളുകളെ കെട്ടിട സമുച്ചയത്തിനുള്ളിൽ പാർപ്പിച്ചിട്ടുണ്ടെന്നും അവരിൽ പലരുടെയും മൃതദേഹം ഉള്ളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിശ്വസനീയമായ ഇൻ്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ലോപറേഷൻ ആരംഭിച്ചതെന്ന് ഇസ്രായേലി സൈനിക വക്താവ് പറഞ്ഞു. ഇസ്രയേലിൻ്റെ നേതൃത്വത്തിൽ ഗാസയിലുണ്ടായ ആക്രമണങ്ങളിൽ ഒക്‌ടോബർ 7 മുതൽ കുറഞ്ഞത് 28,775 ഫലസ്തീനികൾ കൊല്ലപ്പെടുകയും 68,552 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 7 ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്.

Read Also: ഇന്ന് സംസ്ഥാനത്ത് അതിതീവ്ര ചൂടിന്റെ ദിവസം; നാലുജില്ലകളിൽ യെല്ലോ അലേർട്ട്

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി

താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി കോഴിക്കോട്: കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു....

ആ​ഗോള അയ്യപ്പ സം​ഗമം

ആ​ഗോള അയ്യപ്പ സം​ഗമം കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ...

16കാരൻ്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട്

16കാരൻ്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട് കാസർകോട് 16കാരന്റെ പീഡനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന...

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച...

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര കോലഞ്ചേരി ∙...

Related Articles

Popular Categories

spot_imgspot_img