web analytics

കാറിനുള്ളിൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ  സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിശമനസേന

കാറിനുള്ളിൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ  സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിശമനസേന

പത്തനംതിട്ട: വീടിന്റെ പോർചിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ അഗ്നിശമനസേന സുരക്ഷിതമായി രക്ഷപ്പെടുത്തി.

 തിരുവല്ലയിലാണ് സംഭവം. കുട്ടി കാറിനുള്ളിൽ കുടുങ്ങിയതായി തിരിച്ചറിഞ്ഞ മാതാപിതാക്കൾ ഉടൻ തന്നെ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.

കിരൺ മാത്യുവിന്റെയും അനീറ്റയുടെയും മകനായ ഒന്നര വയസ്സുകാരൻ ഇവാനാണ് കാറിനുള്ളിൽ കുടുങ്ങിയത്. 

കുഞ്ഞിനെ ഭയപ്പെടുത്താതെ, പരിക്കുകളൊന്നുമില്ലാതെ പുറത്തെത്തിക്കാൻ കഴിഞ്ഞതിൽ മാതാപിതാക്കൾ സന്തോഷം പ്രകടിപ്പിച്ചു.

 രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഓട്ടോമാറ്റിക് സംവിധാനമുള്ള കാറിന്റെ ഡോർ തകരാറിലായതാണ് അപകടത്തിനിടയാക്കിയത്. 

ഡോർ തുറക്കാനുള്ള ശ്രമത്തിനിടെ കുഞ്ഞ് കരയുന്നതും, “തുറക്കുവാട മോനെ… ഒന്നുമില്ല… പേടിക്കല്ലേ” എന്ന് അമ്മ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കാറിന്റെ താക്കോൽ കൈവശമുണ്ടായിരുന്ന ഇവാൻ വാഹനത്തിനുള്ളിൽ കയറുകയും, പിന്നാലെ ഡോർ ഓട്ടോമാറ്റിക്കായി ലോക്കാവുകയും ചെയ്തതോടെയാണ് കുട്ടി അകത്ത് കുടുങ്ങിയത്. 

അഗ്നിശമനസേന നടത്തിയ രക്ഷാപ്രവർത്തനത്തിന് നിരവധി പേർ അഭിനന്ദനം അറിയിച്ചെങ്കിലും, ഗ്ലാസ് ഉടൻ തകർത്ത് രക്ഷപ്പെടുത്തിയില്ലെന്ന വിമർശനവും ചില ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.

English Summary

Fire and Rescue Services safely rescued a one-and-a-half-year-old child who got trapped inside a parked car at a house porch in Thiruvalla, Pathanamthitta. The incident occurred after the car’s automatic door malfunctioned. The rescue visuals have gone viral on social media.

pathanamthitta-toddler-trapped-car-fireforce-rescue

Pathanamthitta, Thiruvalla, fire force rescue, child safety, car door lock, viral video, Kerala news

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് ‘വാക്കയിൽ അക്ബർ’ ഒടുവിൽ കുടുങ്ങി!

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് 'വാക്കയിൽ അക്ബർ'...

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക...

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ...

സൗഹൃദത്തിന്റെ ‘ആരംഭം’; സരിതയെയും ഖുശ്‌ബുവിന്റെ മകളെയും ചേർത്തുപിടിച്ച് സുചിത്ര മോഹൻലാൽ!

മലയാള സിനിമാ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആ സർപ്രൈസ് സന്ദർശനം. തൃശൂരിലെ...

Related Articles

Popular Categories

spot_imgspot_img